ഒബാമയുടെ ദീപാവലി ആഘോഷം ചരിത്രംകുറിച്ചു; ഓവല്‍ ഓഫീസില്‍ ദീപം തെളിയിച്ചു

വാഷിംഗ്ടണ്‍: ദീപാവലി ആഘോഷിച്ചും പ്രസിഡന്റ് ബറാക് ഒബാമ ചരിത്രത്തില്‍ ഇടം നേടി. ഇത്തവണത്ത ഒബാമയുടെ ദീപാവലി ആഘോഷത്തിനും പ്രത്യേകതകളുണ്ടായിരുന്നു. വൈറ്റ് ഹൗസിലെ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസായ ഓവല്‍ ഓഫീസില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ദീപാവലി ആഘോഷിക്കുന്നത്. ഭാവിയില്‍ തന്റെ പിന്‍ഗാമികളും ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഒബാമ പറഞ്ഞു.

ഈ വര്‍ഷം ഓവല്‍ ഓഫീസില്‍ ആദരപൂര്‍വം ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണ്. ഭാവിയില്‍ യു.എസ് പ്രസിഡന്റുമാര്‍ ഈ ആഘോഷം തുടരട്ടെ എന്നാണ് വൈറ്റ് ഹൗസ് ഫേയ്‌സ്ബുക്ക് പേജിലൂടെ ദീപാവലി ആഘോഷത്തെക്കുറിച്ച് ഒബാമ കുറിച്ചത്.

2009ല്‍ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായി മാറിയിരുന്നു ഒബാമ. വൈറ്റ് ഹൗസില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജര്‍ക്കൊപ്പമുള്ള ദീപാവലി ആഘോഷങ്ങളുടെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ദീപാവലി ആഘോഷവേളയില്‍ കുടുംബത്തോടൊപ്പം ആശംസകള്‍ കൈമാറിയ ഒബാമ, സമാധാനവും സന്തോഷവും കൈവരട്ടെ എന്ന് പ്രത്യാശിച്ചു. വൈറ്റ് ഹൗസിലെ ഇന്ത്യന്‍ വംശജരായ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഒബാമ ഇത്തവണ ദീപാവലി ആഘോഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.