സംരംഭകത്വ സാധ്യതകളുമായി ഐഎപിസി ബിസിനസ് സെമിനാര്‍

കനക്ടികട്ട്:  കേരളത്തിലെയും അമേരിക്കയിലെയും ബിസിനസ് അവസരങ്ങള്‍ തുറന്നുക്കാട്ടിക്കൊണ്ട് ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബും (ഐഎപിസി) ഇന്തോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സും സംയുക്തമായി നടത്തിയ ബിസിനസ് സെമിനാര്‍ വേറിട്ടതായി. ഇന്തോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ മൂന്നാമത് രാജ്യാന്തര മീഡിയ കോൺഫറൻസിനോടനുബന്ധിച്ച് കനക്ടിക്കട്ടിലെ ഹില്റ്റണ്‍ ഹോട്ടലില്‍ നടന്ന സെമിനാറില്‍ കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള മാധ്യമ, ബിസിനസ് പ്രതിനിധികള്‍ പങ്കടുത്തു. അമേരിക്കന്‍ നിക്ഷേപകര്‍ക്ക് കേരളത്തില്‍ വന്‍ അവസരങ്ങളാണ് ഉള്ളതെന്നു കര്‍ണാടക മുന്‍ മന്ത്രിയും ചീഫ് സെക്രട്ടറിയുമായിരുന്ന ജെ. അലക്‌സാണ്ടര്‍ പറഞ്ഞു.

14721515_633106146861774_5642772480738600501_n

ബിസിനസും മീഡയയും ഇഴചേര്‍ന്നതാണെന്നു ഐഎപിസി ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ പറഞ്ഞു. മാധ്യമങ്ങളിലൂടെ അമേരിക്കയില്‍ വന്‍ അവസരങ്ങളാണ് കണ്ടെത്താന്‍ കഴിയുക. മാധ്യമങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ബിസിനസ് അവസരങ്ങള്‍ മികച്ചരീതിയില്‍ പ്രയോജനപ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്ഷേപത്തിന് അനന്തസാധ്യതകളാണ് അമേരിക്കയിലുള്ളതെന്നു മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോര്‍ജുകുട്ടി പറഞ്ഞു. ഏതുമേഖലയില്‍ വേണമെങ്കിലും അമേരിക്കയില്‍ നിക്ഷേപം നടത്താമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ബിസിനസ് ആരംഭിക്കുന്നതിന് പണം ഒരുപ്രശ്‌നമല്ലെന്നും പ്രമുഖ ഇന്തോ അമേരിക്കന്‍ സംരംഭകന്‍ അജയ് ജേക്കബ് പറഞ്ഞു. സ്ത്രീകൾക്കും
ന്യൂനപക്ഷങ്ങൾക്കും ബിസിനസ് തുടങ്ങുന്നതിനായി അമേരിക്ക നല്ല സഹായമാണ് ചെയ്യുന്നതെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജോസ് ജേക്കബ് പറഞ്ഞു. കേരളത്തില്‍ നിന്ന് ധാരാളം ആളുകള്‍ അമേരിക്കയില്‍ പണം മുടക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.

ഇവര്‍ക്കെല്ലാം പിന്തുണ നല്‍കുന്ന സാഹചര്യമാണ് അമേരിക്കയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ സംരംഭം തുടങ്ങാനായി ലോണ്‍ ലഭിക്കാന്‍ വളരെ എളുപ്പമാണെന്നും ജോസ് ജേക്കബ് പറഞ്ഞു.

കേരളത്തില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നല്ല അവസരങ്ങളാണ് ഉള്ളതെന്നു കേരളത്തില്‍ നിചന്നുള്ള പ്രമുഖ സംരംഭകനായ പത്മകുമാര്‍ അഭിപ്രായപ്പെട്ടു. ബിസിനസും മീഡിയയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും ഇവ രണ്ടും പരസ്പര പുരകങ്ങളായി പ്രവര്‍ത്തിച്ചാലെ രണ്ടുമേഖലയ്ക്കും പ്രയോജനമുണ്ടാകുകയുള്ളുവെന്നും ചേംബര്‍ ഓഫ് കൊമേഴ്‌സ് ട്രഷറര്‍ കോശി ഉമ്മന്‍ അഭിപ്രായപ്പെട്ടു.

14690970_633105620195160_146967741067425238_n

നിലവാരമുള്ള ഉത്പന്നങ്ങളോ സേവനങ്ങളോ നല്‍കിയാലേ ബിസിനസ് മെച്ചപ്പെടുകയുളളുവെന്നു ദീപിക മുന്‍ എംഡിയും പ്രമുഖ ഇന്തോ അമേരിക്കന്‍ ബിസിനസ് സംരംഭകനായ സുനില്‍ ജോസഫ് കൂഴമ്പാല പറഞ്ഞു. അറ്റ്‌ലാന്റാ ചാപ്റ്റര്‍ പ്രസിഡന്റ് ഡൊമനിക് ചാക്കോളാന്‍, സംരംഭകരായ സാബു കുര്യന്‍, സാജു കുര്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്തുക്കുട്ടി ഇശോ മോഡറേറ്ററായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.