എന്‍.എസ്.എസ് നോര്‍ത്ത് അമേരിക്കക്ക് പുതിയ നേതൃത്വം

 ഹൂസ്റ്റണ്‍: എം.എന്‍.സി നായര്‍ പ്രസിഡന്റ് ആയി എന്‍.എസ്.എസ് നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു .1970 കളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അമേരിക്കയില്‍ എത്തിയ അദ്ദേഹം വിദ്യാഭ്യാസ മേഖലയിലും ബിസിനസ് സംരംഭങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ചു .തുടര്‍ന്ന് സാമൂഹ്യ രംഗത്ത് വര്‍ഷങ്ങളായി സജീവ സാന്നിധ്യം അറിയിക്കുന്ന അദ്ദേഹം എന്‍ എസ് എസ് നോര്‍ത്ത് അമേരിക്കക്ക് പുതിയ ഒരു ദിശാബോധം നല്‍കാന്‍ നേതൃത്വത്തിലേക്കു എത്തുകയാണ് .
ഹ്യുസ്റ്റണിലെ സാമൂഹ്യ രംഗത്ത് സജീവ യുവ സാന്നിദ്ധ്യം അറിയിക്കുന്ന അജിത് നായര്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു ഐ ടി രംഗത്തെ ജോലിയോടൊപ്പം വര്ഷങ്ങളായി വിവിധ സംഘടനകളില്‍
പ്രവര്‍ത്തിച്ചു മികച്ച സംഘടനാ പാടവവുമായി ആണ് അദ്ദേഹം എന്‍ എസ് എസിന്റെ നേതൃത്വത്തിലേക്ക് എത്തുന്നത് .

ട്രഷറര്‍ ആയി തിരഞ്ഞെടുക്കപെട്ട മഹേഷ് കൃഷ്ണന്‍ ഷിക്കാഗോയിലെ വിവിധ സംഘടനകളില്‍ നവാഗതന്‍ ആണെങ്കിലും കുറച്ചു കാലം കൊണ്ട് തന്നെ നേതൃ പാടവം തെളിയിച്ച വ്യക്തിത്വം .ഹൈന്ദവാഭിമുഖ്യമുള്ള സംഘടനകളില്‍ യുവ ജന സാന്നിധ്യം വര്‍ധിച്ചു വരുന്നതിനെ മറ്റൊരു ഉദാഹരണം കൂടിയാണ് മഹേഷിന്‍റെ സ്ഥാനലബ്ദി .

ന്യൂയോര്‍ക്കിലെ സാമൂഹ്യ രംഗത്ത് വര്‍ഷങ്ങളായി സാന്നിധ്യം അറിയിക്കുന്ന ഗോപിനാഥക്കുറുപ്പ് വൈസ് പ്രസിഡന്റ് എന്ന നിലയിലും ഡാളസില്‍ നിന്നുള്ള പ്രമോദ് നായര്‍ ജോയിന്റ് സെക്രട്ടറി ആയും അടുത്ത രണ്ടു വര്ഷം എന്‍ എസ് എസിനെ നയിക്കും .

ആനന്ദ് ബി നായര്‍ ,ഹരി ശിവരാമന്‍ (ഹ്യുസ്റ്റണ്‍ ),സോനു ജയപ്രകാശ് ,അപ്പുക്കുട്ടന്‍ നായര്‍ (ന്യൂയോര്‍ക്ക്),സനില്‍ ഗോപി (ഡി.സി),സേതു പണിക്കര്‍ ,രമാ സുരേഷ് (ഡാളസ് ),സന്തോഷ് പിള്ള (ടൊറോന്റോ ), നാരായണന്‍ നായര്‍ (ചിക്കാഗോ),സുരേഷ് നായര്‍ (ഫിലാഡല്‍ഫിയ ),രാജേഷ് നായര്‍ ,രവി ശങ്കര്‍ (കാലിഫോര്‍ണിയ) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *