ഐഎപിസി അറ്റ്‌­ലാന്റാ ചാപ്റ്റര്‍ ഉദ്ഘാട­നവും അന്താരാഷ്ട്ര മാധ്യമ കോണ്‍ഫ്രന്‍സ് കിക്കോഫും സെപ്റ്റംബര്‍ രണ്ടിന്

ഡോ.മാത്യൂ ജോയി­സ്

 അറ്റ്‌­ലാന്റാ: ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബ് (ഐഎപിസി)ന്റെ അറ്റ്‌­ലാന്റാ ചാപ്റ്റര്‍ ഉദ്ഘാടനവും മൂന്നാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിനു മുന്നോടിയായുള്ള കിക്കോഫും സെപ്റ്റംബര്‍ രണ്ടിനു നടക്കും. അറ്റ്‌­ലാന്റയിലെ ഏഷ്യാനാ ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങ്. ഇതിനു മുന്നോടിയായി ഓഗസ്റ്റ് 18 നു ചേര്‍ന്ന ചാപ്റ്റര്‍ യോഗത്തില്‍ ഐഎപിസി ദേശീയ പ്രസിഡന്റ് പര്‍വീണ്‍ ചോപ്ര അധ്യക്ഷത വഹിച്ചു. ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബിന്റെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം വിലയിരുത്തി. ദേശീയ സെക്രട്ടറി മിനി നായര്‍ സ്വാഗതം പറഞ്ഞു. അറ്റ്‌­ലാന്റാ ചാപ്റ്റര്‍ രുപീകരിക്കാനുള്ള ശ്രമങ്ങളെ അവര്‍ അഭിനന്ദിച്ചു. ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ജോയ് ടിവി ഡയറക്ടറുമായ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് അറ്റ്‌­ലാന്റാ ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചാപ്റ്റര്‍ പ്രസിഡന്റായി ഡൊമനിക് ചാക്കോനാലിനെയും സെക്രട്ടറിയായി ജോണ്‍സണ്‍ ചെറിയാനെയും തെരഞ്ഞെടുത്തു. അലക്‌­സ് തോമസ് (വൈസ് പ്രസിഡന്റ്), ക്രിസ്ടീന ടോമി (ജോയിന്റ് സെക്രട്ടറി), നൈനാന്‍ കോടിയാട്ട് (ട്രഷറാര്‍), സാജു തോമസ് (പിആര്‍ഓ), ജോസ് കുര്യന്‍, തോമസ് കല്ലടാന്തിയില്‍ (എക്‌­സിക്യുട്ടീവ് കമ്മറ്റി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (ബോര്‍ഡ് അംഗം), സാബു കുര്യന്‍, മിനി സുധീര്‍ നായര്‍ (നാഷണല്‍ സെക്രട്ടറി), റെജി ചെറിയാന്‍, ജമാലുദീന്‍ തുടങ്ങിയവര്‍ പുതിയ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിക്കൊണ്ട് ഉപദേശക സമിതിയായി പ്രവര്‍ത്തിക്കും.

ജോര്‍ജിയയിലെ പത്ര മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ ഏകോപിപ്പിക്കുന്നതിലും അറ്റ്‌­ലാന്റയില്‍ മാതൃകാപരമായ ഒരു ചാപ്റ്റര്‍ വളര്‍ത്തിയെടുത്ത് ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുവാന്‍ യത്‌­നിക്കുമെന്നും ഒക്ടോബറില്‍ നയാഗ്രയില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മാധ്യമ കോണ്‍ഫ്രന്‍സില്‍ അറ്റ്‌­ലാന്റാ ചാപ്റ്ററില്‍ നിന്നും എല്ലാവിധ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും പ്രസിഡന്റ്് പദവി ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് ചാക്കോനാല്‍ പറഞ്ഞു. തോമസ് കല്ലടാന്തി, നൈനാന്‍ കോടിയാട്ട് എന്നിവര്‍ അറ്റ്‌­ലാന്റാ ചാപ്റ്ററിനും എക്‌­സിക്യൂട്ടീവ് കമ്മറ്റിക്കും ആശംസകള്‍ അര്‍പ്പിച്ചു.

സെപ്റ്റംബര്‍ രണ്ടിനു നടക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗത്തില്‍ മുഖ്യാതിഥി ഐഎപിസി ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്‌­മോന്‍ സഖറിയയുടെ നേതൃത്വത്തില്‍ ചാപ്റ്റര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും. അതോടൊപ്പം നയാഗ്രയില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ കിക്കോഫും നടത്തും.പുതിയചാപ്റ്ററിന്റെ ഉദ്ഘാടനത്തിനും ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങിനും കിക്കോഫിനും കോ ചെയര്‍പേഴ്‌­സണ്‍ വിനി നായര്‍, ഐഎപിസി നാഷണല്‍ ജനറല്‍സെക്രട്ടറി കോരസന്‍ വര്‍ഗീസ്, എക്‌­സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാത്യൂ ജോയിസ് തുടങ്ങിയവര്‍ അഭിനന്ദനങ്ങള്‍ അറിയിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് വിജയാശംസകള്‍ നേരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.