രക്ഷാമാര്‍ഗം – ഉപവാസപ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹ സമാപ്തി

 ന്യുയോര്‍ക്ക് : ആഗസ്‌റ് മാസം 21 മുതല്‍ ന്യൂയോര്‍ക്കില്‍, രക്ഷാമാര്‍ഗം മിനിസ്ട്രിസും, ഹെബ്രോന്‍ ഐപിസി ചര്‍ച്ചും ചേര്‍ന്ന് നടത്തിയ ഒരു വാര ഉപ വാസ പ്രാര്‍ത്ഥനയും ഉണര്‍വ് യോഗങ്ങളും സമാപിച്ചു. 21 നു വൈകിട്ട് ഐപിസി ഈസ്‌റ്റേണ്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോക്ടര്‍ ഇട്ടി അബ്രഹാം ആത്മീയ സമ്മേളനത്തിന്റെ ഉത്ഘാടന കര്‍മം നിര്‍വഹിച്ചു.

പാസ്റ്ററന്മാരായ, ബിജു വര്ഗീസ്, റോയ് മാര്‍ക്കര, അനീഷ് ഏലപ്പാറ, വീയപുരം ജോര്‍ജ്കുട്ടി, വിവിയന്‍ ഗ്രബ്, കെ. ജെ. തോമസ് കുമളി, ബാബു സാമുവേല്‍, മാത്യു ചെറിയാന്‍, ഡോക്ടര്‍ ബാബു തോമസ്, ജോമോന്‍ ജോര്‍ജ്, സിസ്റ്റര്‍ രാജമ്മ ജോണ്‍ എന്നിവര്‍ക്കൊപ്പം യുവജനങ്ങളെ പ്രതിനിധികരിച്ചു പാസ്റ്റര്‍ ബിജു പി അലക്‌സാ ണ്ടറും, സിസ്റ്റര്‍ ബിജി തോമസും വിവിധ മീറ്റിംഗുകളില്‍ സന്ദേശങ്ങള്‍ നല്‍കി. പാസ്റ്റര്‍ ജേക്കബ് കുരുവിള, ബിജു ജോര്‍ജ്, സഹോദരന്മാരായ ജോബി ജോ യി, ഡേവിഡ്, സിസ്റ്റര്‍ ബിജി തോമസ് തുടങ്ങിയവര്‍ പ്രസംഗങ്ങള്‍ പരിഭാഷ പ്പെടുത്തി.

വ്യാജ ഉപദേശങ്ങള്‍ പെരുകിവരുന്ന ഈ കാലഘട്ടത്തില്‍, ഉപദേശ വിശുദ്ധി യും, ജീവിത വിശുദ്ധിയും കാത്തു സൂക്ഷിച്ചു, ദിവ്യ സ്വഭാവത്തിന്റെ ഉടമകളായി, വിശുദ്ധ വഴിയില്‍ കൂടി സഞ്ചരിച്ചാല്‍ മാത്രമേ വിശുദ്ധിയില്‍ വാണരുളുന്ന ദൈവത്തിന്റെ സന്നിധിയില്‍ എത്തിച്ചേരാനൊക്കൂ എന്ന് മിക്ക സന്ദേശകരും ഊന്നിപ്പറഞ്ഞു. വിവിധ ദിനങ്ങളിലായി പാസ്റ്ററന്മാരായ കെ. വി. എബ്രഹാം, എം. ജി . ജോണ്‍സന്‍, ഡോ.ജോയി പി. ഉമ്മന്‍, കുര്യന്‍ തോമസ്, ജേക്കബ് ജോര്‍ജ്, ജോയി തോമസ്, ജോസ ഫ് വില്യംസ് എന്നിവരെക്കൂടാതെ ബ്രദര്‍ ബോബി തോമസും അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ റോജന്‍ (PYFA), പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് (ന്യൂയോര്‍ക് പാസ്റ്ററല്‍ പ്രയര്‍ ഫെല്ലോഷിപ്പ്), സി.വി. മാത്യു (ഗുഡ്‌ന്യൂസ്) തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

പാസ്റ്റര്‍ രജി ഇമ്മാനുവേല്‍, സുവി. എബി, എന്നിവരെക്കൂടാതെ ബ്രദര്‍ സോണി യും, ബോബിയും കീബോര്‍ഡ് പ്ലേയ് ചെയ്തു. സജിന്‍ സാമിന്റെയും, അനു രാജി ന്റെയും നേതൃത്വത്തില്‍ രക്ഷാമാര്‍ഗം മ്യൂസിക് ടീം ആത്മചൈതന്യം പകരുന്ന ഭക്തിഗാനങ്ങള്‍ ആലപിച്ചു. ബ്രദര്‍. ലിബു യോഹന്നാന്‍ ഏവര്‍ക്കും നന്ദി പ്രകാശി പ്പിച്ചു. എ . ജി . ഈസ്‌റ്റേണ്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ജോസിന്റെ പ്രാര്‍ത്ഥനയും ആശീര്‍വാദത്തോടും കൂടി ഈ വര്‍ഷത്തെ ഉണര്‍വ് യോഗങ്ങള്‍ക്കു പര്യവസാനമായി. ഈദിവസങ്ങളിലെ ഗാനങ്ങളും സന്ദേശങ്ങളും യു ട്യൂബില്‍ സോളിഡ് ആക്ള്‍ഷന്‍സ് സ്റ്റുഡിയോ സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.