കോരസണ്‍ വര്‍ഗീസിന്റെ വാല്‍ക്കണ്ണാടി പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രവാസി മലയാളി എഴുത്തുകാരില്‍ പ്രമുഖനായ കോരസണ്‍ വര്‍ഗീസ് രചിച്ച ലേഖന സമാഹാരമായ “വാല്‍ക്കണ്ണാടി’ ഓഗസ്റ്റ് 26-നു വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബില്‍ വച്ചു പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി കെ.ആര്‍. അജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് നീലാര്‍മഠം പുസ്തകം പരിചയപ്പെടുത്തി.

പ്രമുഖ നോവലിസ്റ്റും മനോരമ എഡിറ്ററുമായ ബി. മുരളി, പന്തളം സുധാകരന് ആദ്യപ്രതി കൈമാറി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പ്രവാസി എഴുത്തുകാരുടെ വിരല്‍ചൂണ്ടലുകളില്‍ ആത്മാര്‍ത്ഥതയുണ്ടെന്നും, അവരുടെ ഗൃഹാതുരത്വം തുടിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലുകളില്‍ മലയാളിത്തം നിറഞ്ഞുനില്‍ക്കുന്നുവെന്നും പ്രകാശനം നിര്‍വഹിച്ചുകൊണ്ട് ബി. മുരളി പ്രസ്താവിച്ചു. മലയാളികള്‍ക്ക് പരിചിതമല്ലാത്ത ഒരു ജീവിതം പറഞ്ഞതാണ് പ്രവാസി എഴുത്തുകാരനായിരുന്ന ബന്യാമിനെ ആളുകള്‍ താത്പര്യപൂര്‍വ്വം വായിച്ചതെന്നും, എന്നാല്‍ വാല്‍ക്കണ്ണാടിയിലൂടെ കോരസണ്‍ മലയാളി ജീവിതത്തിന്റെ അറിവുള്ള വശങ്ങളിലെ കാണപ്പെടേണ്ടവ ചൂണ്ടിക്കാണിക്കുകയാണെന്നും, ഇത് കൂടുതല്‍ വായിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മംഗളം സി.ഇ.ഒ ആര്‍ അജിത് കുമാറും, പന്തളം സുധാകരനും തങ്ങളുടെ സതീര്‍ത്ഥ്യനായ കോരസണ്‍ വര്‍ഗീസിനൊപ്പം കലാലയ രാഷ്ട്രീയത്തിലേയും, സാഹിത്യപ്രസ്ഥാനങ്ങളിലേയും ദീര്‍ഘമായ കൂടിച്ചേരലുകള്‍ അയവിറക്കി. മനോരമ എഡിറ്റര്‍ സുജിത് നായര്‍ ആശംസകള്‍ നേര്‍ന്നു. കോരസണ്‍ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.