ട്രംപിനെ ജയിപ്പിക്കാന്‍ ഐഎസ്; ജയിച്ചാല്‍ അമേരിക്കയുടെ കാര്യത്തില്‍ തീരുമാനമായിക്കൊള്ളും !

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ്. ഇത് ട്രംപിനോടുള്ള സ്‌നേഹം കൊണ്ടല്ല. ട്രംപ് ജയിച്ചാല്‍ അമേരിക്കയെ തകര്‍ക്കാന്‍ വേറെയൊന്നും ചെയ്യേണ്ടെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് കരുതുന്നത്. സ്വയംനാശത്തിന്റെ പാതയിലേക്കു യുഎസിനെ ട്രംപ് നയിക്കുമെന്നാണ് ഐഎസിന്റെ കണക്കുകൂട്ടല്‍. ഐഎസിലേക്ക് കൂടുതലാളുകളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കുമെന്നും ഐഎസ് കണക്കുകൂട്ടുന്നു.അതേസമയം ട്രംപ് ഐഎസിനെതിരായ രോക്ഷം മറച്ചുവെച്ചിട്ടുമില്ല.ഐഎസിന്റെ ശക്തി നശിപ്പിക്കുമെന്നും അവരെ കുഴിച്ചുമൂടുമെന്നുമാണ് ട്രംപ് പ്രഖ്യാപിക്കുന്നത്. താന്‍ അധികാരമേറ്റാല്‍ ഐഎസിനെതിരെ പൊരുതാന്‍ 30,000 ഭടന്മാരെ കൂടി നിയോഗിക്കുമെന്നും ട്രംപ് തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.