വെള്ളിത്തിളക്കത്തില്‍ ചരിത്രം കുറിച്ച് സിന്ധു

റിയോ: ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ആദ്യമായി ബാഡ്മിന്റന്‍ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടിക്കൊടുത്ത് പി.വി. സിന്ധു ചരിത്രം കുറിച്ചു. ഫൈനലില്‍ സ്‌പെയിന്റെ ലോക ഒന്നാം നമ്പര്‍ താരം കരോലിന മരിനോട് കീഴടങ്ങിയതോടെയാണ് സിന്ധുവിന്റെ നേട്ടം വെള്ളിയിലൊതുങ്ങിയത്. ഒരു ഇന്ത്യന്‍ വനിത നേടുന്ന ആദ്യവെള്ളി മെഡല്‍ കൂടിയാണ് സിന്ധുവിന്റേത്. മത്സരത്തില്‍ ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധു അവസാന രണ്ടു ഗെയിമുകളും നഷ്ടപ്പെടുത്തിയെങ്കിലും പൊരുതി തോല്‍ക്കുകയായിരുന്നു. സ്‌കോര്‍: 21-19, 12-21,15-21. സിന്ധുവിന്റെ വെള്ളി മെഡല്‍ നേട്ടത്തോടെ റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടു മെഡലുകളായി. നേരത്തെ ഗുസ്തിയില്‍ സാക്ഷി മാലിക്ക് വെങ്കലം സ്വന്തമാക്കിയിരുന്നു.

വ്യാഴാഴ്ച നടന്ന സെമിഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ സൈന നെഹ്‌വാള്‍ ഇന്ത്യയ്ക്കു വേണ്ടി വെങ്കലം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.