ഓഗസ്റ്റ്‌

അശ്വതി: വാഹനങ്ങളുമായി ബന്ധപ്പെട്ട് ചില നഷ്ടങ്ങള്‍ സംഭവിക്കാം. പല അരിഷ്ടതകള്‍ ഉണ്ടാകുമെങ്കിലും അതിനെ തരണം ചെയ്യാന്‍ കഴിയും, കേസുകളില്‍ വിജയം പ്രതീക്ഷിക്കാം. അസുഖങ്ങള്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. ഭുമിസംബന്ധമായ ക്രയവിക്രയം നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പരിഹാരമായി ശനിയാഴ്ച വ്രതവും ശനീശ്വരപൂജയും മൂലകുടുംബവുമായി ബന്ധപ്പെട്ട ക്ഷേത്രത്തിലോ ആരാധനാലയത്തിലോ വിശേഷമായ പൂജകളും പ്രാര്‍ഥനകളും ചെയ്യുക.
ഭരണി: പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും ചില പാരകള്‍ വരാനിടയുണ്ട്. പ്രത്യേകിച്ച് വേലക്കാരില്‍നിന്നും കീഴ്ജീവനക്കാരില്‍നിന്നും, മുജ്ജന്മസുകൃതം കൊണ്ട് പല പുണ്യപ്രവൃത്തികളിലും പങ്കെടുക്കാന്‍ കഴിയും, മാനസികമായി സന്തോഷം അനുഭവപ്പെടും. എന്നാല്‍ അഷ്ടമശ്ശനി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഭഗവതി പൂജയും നവഗ്രഹപൂജയും അനുകൂലാവസ്ഥ ഉണ്ടാക്കും.
കാര്‍ത്തിക: ഉത്സാഹത്തോടെ പല കാര്യങ്ങളും ചെയ്യാന്‍ കഴിയും, പൂര്‍വികമായി ലഭിക്കേണ്ട സ്വത്തുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. സര്‍ക്കാരിന്റെയോ മേലധികാരിയുടെയോ അനിഷ്ടം ഉണ്ടാകും, ദീര്‍ഘവീക്ഷണത്തോടെ അല്ലാതുള്ള ഒരു നിക്ഷേപവും ഗുണം ചെയ്യില്ല, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്ളവര്‍ക്ക് പല നഷ്ടങ്ങളും വരാന്‍ ഇടയുണ്ട്. വിഷ്ണുപൂജയും ഇഷ്ടദേവനെ പ്രാര്‍ഥിക്കുകയും, പിതൃപ്രീതി വരുത്തുകയും ചെയ്യുക.
രോഹിണി: ജോലിസംബന്ധമായി വിദേശരാജ്യത്ത് പോകേണ്ടിവന്നേക്കാം. പാര്‍ട്ണര്‍ഷിപ്പ് ആയി നടത്തുന്ന ചില കച്ചവടങ്ങളില്‍ അഭിവൃദ്ധി പ്രതീക്ഷിക്കാം, എന്നാല്‍ പണമിടപാട് നടത്തുമ്പോള്‍ നഷ്ടം വരാതെ നോക്കണം. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉള്ളവര്‍ക്ക് ബിസിനസ് ധാരാളം നടക്കുമെങ്കിലും അതിനനുസരിച്ച് ലാഭം ഉണ്ടാക്കാന്‍ കഴിയില്ല, മക്കള്‍ക്ക് ആവശ്യമില്ലാത്ത ചില കൂട്ട് ഉണ്ടാകാം – കുടുംബക്ഷേത്രത്തില്‍ (കുടുംബവുമായി ബന്ധപ്പെട്ട ആരാധനാലയത്തില്‍) ഏറ്റവും വിശേഷമായ പൂജകളും പ്രാര്‍ഥനകളും ചെയ്യുക, കൂടാതെ ഗണപതിഹോമവും, ദേവീപൂജയും, ശ്രീസൂക്തം അര്‍ച്ചനയും ചെയ്യുക.
മകീരം: വിവാഹകാര്യങ്ങളില്‍ ചില തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും, ചെറിയ ജോലിയാണെങ്കിലും ജോലിസ്ഥിരത പ്രതീക്ഷിക്കാം. മാനസികബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ശത്രുദോഷം കുറയുമെങ്കിലും സാമ്പത്തികസ്ഥിതി കൂടുതല്‍ മെച്ചപ്പെടാന്‍ ഇടയില്ല, കുടുംബജീവിതം വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ പോകും – ഇഷ്ടദേവനെ പ്രാര്‍ഥിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുക, ശിവക്ഷേത്രത്തില്‍ പ്രത്യേക പൂജകളും വിഷ്ണുക്ഷേത്രത്തില്‍ ഭാഗ്യസൂക്തം അര്‍ച്ചനയും ചെയ്യുക.
തിരുവാതിര: ബന്ധുക്കളുമായി അടുപ്പം കൂടുമെങ്കിലും പിതാവുമായി വഴക്ക് ഉണ്ടാകാന്‍ സാധ്യത കാണുന്നു. പൂര്‍വ്വികമായ ഭൂസ്വത്തുക്കള്‍ കൈവന്നുചേരാന്‍ അവസരം കാണുന്നു, ഭാര്യയുമായി കുടുംബസുഖം ഉണ്ടാകും. എന്നാല്‍ ജോലിസംബന്ധമായി ചില ബുദ്ധിമുട്ടുകള്‍ വരാം (ട്രാന്‍സ്ഫര്‍, ഡിപ്രമോഷന്‍). ജോലി നഷ്ടപ്പെടുവാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. ഗണപതിഹോമവും, ശ്രീകൃഷ്ണ ഭഗവാന് വിശേഷപൂജകളും (ഗുരുവായൂരപ്പന്) ഭാഗ്യസൂക്തം അര്‍ച്ചനയും നടത്തുക.
പുണര്‍തം: രോഗാരിഷ്ടതകള്‍കൊണ്ട് കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വിദ്യാഭ്യാസകാര്യങ്ങളില്‍ ഒരു അലസത ഉണ്ടാകും, ജോലിസ്ഥലത്ത് ചില തിരിച്ചടികള്‍ ഉണ്ടായേക്കാം, മക്കളെക്കുറിച്ച് മനസ് വിഷമിക്കാന്‍ ഇടവരും. രോഗഹരസൂക്തം അര്‍ച്ചനയും സാരസ്വതം അര്‍ച്ചനയും സുബ്രഹ്മണ്യപ്രീതിയും വരുത്തുക (കുടുംബപ്രാര്‍ഥനയും നല്ലതാണ്).
പൂയം: ദൈവാധീനം ഉള്ള സമയമാണ്, ശത്രുദോഷങ്ങള്‍ ഒന്നുംതന്നെ ഏല്ക്കില്ല, വിദ്യാഭ്യാസ പുരോഗതിയും വ്യാപാരരംഗത്തുള്ളവര്‍ക്ക് നല്ലലാഭം പ്രതീക്ഷിക്കാവുന്ന അവസരവുമാണ്. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക നിക്ഷേപം തുടങ്ങാന്‍ പറ്റിയ അവസരമാണ്.
ആയില്യം: വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ടവര്‍ക്ക് വളരെ ഗുണം ചെയ്യുന്ന സമയമാണിത്. നഷ്ടപ്പെട്ടു എന്നു കരുതിയ പല സമ്പത്തും തിരിച്ചുകിട്ടാനിടയുണ്ട്, സഹോദരങ്ങളുമായി നിസാര അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും, ത്വക് സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ട്, സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ടതായ പല കാര്യങ്ങള്‍ക്കും അനുകൂലമായ മറുപടി പ്രതീക്ഷിക്കാം. കുടുംബക്ഷേത്രത്തില്‍ വിശേഷപൂജകളും ദേവീപൂജയും വിഷ്ണു (ഗുരുവായൂരപ്പന്) പുരുഷസൂക്തം അര്‍ച്ചനയും നടത്തുക.
മകം: മക്കളുടെ ആവശ്യത്തിന് വേണ്ടിയോ മറ്റ് പല കാര്യങ്ങള്‍ക്ക് വേണ്ടിയും വീട് വിട്ടുനില്‍ക്കേണ്ടതായി വരും, ആവശ്യമില്ലാതെ പലതും ആലോചിച്ച് മനസ് കലുഷിതമാകും, കുടുംബബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാകും, സ്ഥലസംബന്ധമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം, ഇത് ജോലിയേയും ബാധിച്ചേക്കാം. കുടുംബപരമായുള്ള ആരാധനാലയത്തില്‍ ചൊവ്വാഴ്ച ദിവസങ്ങളില്‍ പ്രത്യേകം പ്രാര്‍ഥിക്കുക, ഗണപതിഹോമവും ഭഗവതിസേവയും ചെയ്യുക.
പൂരം: വാഹനം ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്, വാഹനത്തില്‍ നിന്നും മറ്റു പലതരത്തിലുള്ള വീഴ്ചകള്‍ക്കും യോഗം കാണുന്നു, ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകള്‍ വരാനിടയുണ്ട്. അനാവശ്യമായ ചില വിഷയങ്ങളില്‍ ഇടപെടേണ്ടിവരും. സാമ്പത്തികസ്ഥിതിക്ക് വലിയ കോട്ടം തട്ടില്ല – പൂര്‍വികമായി ആചരിച്ചുപോരുന്ന കര്‍മങ്ങള്‍ കുറച്ചുകൂടി ഭംഗിയായി ചെയ്യുക. പിതൃപ്രീതി വരുത്തുക, ആയുഷ്‌സൂക്തം പുഷ്പാഞ്ജലിയും ചെയ്യുക.
ഉത്രം: മക്കളുടെ കാര്യമോര്‍ത്ത് വ്യാകുലപ്പെടും, കുടുംബസ്വത്ത് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്, ഡിപ്രഷന്‍ പോലുള്ള മാനസിക അവസ്ഥ വരാം, സഹോദരങ്ങള്‍ വരെ മുഖം തിരിഞ്ഞ് നില്ക്കും, വരവില്‍ കൂടുതല്‍ ചിലവ് ഉണ്ടാകും – നവഗ്രഹപൂജയും ഭഗവതിസേവയും ചെയ്താല്‍ ദോഷശാന്തി ലഭിക്കും.
അത്തം: നല്ല പല പദവികളും ലഭിക്കും. എന്നാല്‍ അതുകൊണ്ട് അവനവനോ കുടുംബത്തിനോ സാമ്പത്തികനേട്ടമൊന്നും ഉണ്ടാകില്ല. സര്‍ക്കാരോ സര്‍ക്കാരുമായി ബന്ധപ്പെട്ട പല മേഖലയില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ നേടുവാനാകും. പൊതുപ്രവര്‍ത്തകര്‍ക്ക് വളരെ അനുകൂലമായ അവസരമാണ്. എന്നാല്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാകും. വിഷ്ണുപൂജയും (ഗുരുവായൂരപ്പന്‍) ശ്രീസൂക്തം പുഷ്പാഞ്ജലിയും ആഞ്ജനേയന് വഴിപാടുകളും ചെയ്യു.
ചിത്ര: കുടുംബപ്രശ്‌നങ്ങള്‍ കാരണം മനസ്സമാധാനം നഷ്ടപ്പെടും, തൊഴില്‍ മേഖലയിലും ചില ‘പാരകള്‍’ വരും. സ്വന്തം കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ ഭാവിയെ കൂടി ബാധിക്കുന്ന ഗൗരവമായ പല ബുദ്ധിമുട്ടുകളും വന്നുചേരും. ഉമാമഹേശ്വരപൂജയും ശത്രുദോഷപരിഹാരമായി സുദര്‍ശന ഹോമവും ചെയ്യുക, പ്രാര്‍ത്ഥനയില്‍ കുറച്ചുകൂടി ശ്രദ്ധിക്കുക.
ചോതി: സര്‍ക്കാരുമായി ബന്ധപ്പെട്ട പല ഗുണപരമായ അനുഭവങ്ങളും ഉണ്ടാകും. ഏഴരശ്ശനി ആയതിനാല്‍ സാമ്പത്തികമായും മാനസികമായും കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടും. എന്നാല്‍ ദൈവാധീനം ഉള്ളതുകൊണ്ട് ഒരു പരിധിവരെ ദോഷത്തിന്റെ ശക്തി കുറയും. വിദ്യാര്‍ഥികള്‍ക്ക് വിശേഷിച്ച് ഗണിതത്തില്‍ ശ്രദ്ധ കുറയും. പരദേവതാപ്രീതിയും നവഗ്രഹപൂജയും സാരസ്വതം പുഷ്പാഞ്ജലിയും ചെയ്യുക.
വിശാഖം: കുടുംബത്തിനുവേണ്ടി ധാരാളം ധനം ചിലവിടേണ്ടിവരും. എന്നാല്‍ സ്വസ്ഥത കുറയും. ക്ഷീണം കൂടുന്നതായി തോന്നും. ശത്രുദോഷങ്ങള്‍ ഒന്നും ഏല്ക്കില്ല. കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ അലസത കാണിക്കും. നവഗ്രഹപൂജയും കുടുംബവുമായി ബന്ധപ്പെട്ട ആരാധനാലയത്തില്‍ (മൂലകുടുംബക്ഷേത്രം) യഥാവിധി പൂജകളും പ്രാര്‍ഥനകളും സാരസ്വതം പുഷ്പാഞ്ജലിയും ചെയ്യുക.
അനിഴം; വാഹനാപകടങ്ങള്‍ മൂലമോ അല്ലാതെയോ ശാരീരികമായ ബുദ്ധിമുട്ടുകള്‍ നേരിടും, അനാവശ്യമായി ചിന്തിച്ച് ചെയ്യുന്ന ജോലിയിലും ശ്രദ്ധിക്കാന്‍ കഴിയില്ല, നിസാരപ്രശ്‌നങ്ങളെ സംസാരിച്ച് വഷളാക്കും. മക്കളുടെ ഭാഗത്തുനിന്നും ശത്രുക്കളെപ്പോലുള്ള പെരുമാറ്റം ഉണ്ടാകും. വാഹനങ്ങള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക, അയ്യപ്പപൂജയും വിഷ്ണുപൂജയും ചെയ്യുക, ഇഷ്ടദേവനെ കൂടുതല്‍ പ്രാര്‍ഥിക്കുക.
തൃക്കേട്ട: ദേഹസുഖം, സ്വസ്ഥത, ജീവിതസ്ഥിതി, കീര്‍ത്തി, മറ്റെല്ലാ സുഖങ്ങളും ഇല്ലാതാവുമെന്ന് ശാസ്ത്രം പറയുന്നു. ജന്മശ്ശനിയാണ് കൂടാതെ കര്‍മ്മസ്ഥാനത്ത് വ്യാഴവും, വളരെ ക്ലേശങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ഈശ്വരഭജനം എത്രത്തോളം ചെയ്യാമെങ്കില്‍ അത്രയും ദോഷത്തിന്റെ ശക്തി കുറയും. കൂടാതെ സുദര്‍ശനഹോമവും ഭഗവതിസേവയും ശനിയാഴ്ച വ്രതവും എടുക്കുക.
മൂലം: പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയ പല കാര്യങ്ങളും സഫലമാക്കാനാകും. ചില അംഗീകാരങ്ങള്‍ തേടിയെത്തും. വിദ്യാഭ്യാസപരമായി ഗുണം കുറയും, വിനോദയാത്രക്ക് വേണ്ടി പണം ചിലവിടും – ശാസ്ത്രപൂജയും സാരസ്വതം പുഷ്പാഞ്ജലിയും ചെയ്യുക.
പൂരാടം: ബിസിനസ് നടത്തുന്നവര്‍ക്ക് അനുകൂല സന്ദര്‍ഭമാണ്. കൂടാതെ സര്‍ക്കാരില്‍നിന്നും പല ആനുകൂല്യങ്ങളും ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഏഴരശ്ശനി ആയതിനാല്‍ ധനം ചിലവിടുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണ്ടതാണ്. ജോലിസ്ഥലത്ത് ചില അക്കൗണ്ടിംഗ് ആയി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കുടുംബക്ഷേത്രത്തില്‍ (ആരാധനാലയത്തില്‍), പ്രത്യേകം പ്രാര്‍ഥനകളും പൂജകളും ചെയ്യുക. ഗുരുവായൂരപ്പന് പാല്പായസ നിവേദ്യവും നെയ്‌വിളക്കും ചെയ്യുക.
ഉത്രാടം: ധാരാളം യാത്രകള്‍ വേണ്ടിവരും, അനാവശ്യ കാര്യങ്ങളില്‍ ഇടപെട്ട് മനസ് വിഷമിക്കും, വരുമാനം കുറയും ചിലവ് കൂടും, വീടിന്റെ മിനുക്ക് പണികള്‍ ചെയ്യേണ്ടതായിവരും, കയ്യില്‍ പൈസ ഉണ്ടെങ്കിലും എടുക്കാന്‍ പറ്റാത്ത അവസ്ഥ ആയിരിക്കും. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. നവഗ്രഹപൂജയും അയ്യപ്പപൂജയും ശിവന് ധാര പിന്‍വിളക്ക് എന്നിവയും വിഷ്ണുഭഗവാന് ഭാഗ്യസൂക്തം പൂഷ്പാഞ്ജലിയും കഴിക്കുക.
തിരുവോണം: പുതിയ ഗൃഹനിര്‍മാണത്തിനു യോഗം ഉണ്ട്. എന്നാല്‍ അതിനുവേണ്ടി വലിയ ബുദ്ധിമുട്ടുകളെ നേരിടേണ്ടിവരും. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉള്ളവര്‍ക്ക് നല്ല ലാഭം ലഭിക്കാവുന്ന സമയമാണ്. ജോലിയില്‍ പ്രമോഷന്‍ സാധ്യതയുണ്ട്. എന്നാല്‍ കൂട്ടുകച്ചവടത്തില്‍ നഷ്ടംവരും. മൃത്യുഞ്ജയഹോമവും വിഷ്ണുപൂജയും, കുടുംബക്ഷേത്രത്തില്‍ (ആരാധനാലയത്തില്‍) വിശേഷാല്‍ പൂജയും പ്രാര്‍ഥനയും ചെയ്യുക.
അവിട്ടം: എഴുത്തുകാര്‍ക്കും ഗണിതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും അനുകൂല സന്ദര്‍ഭമാണ്. എന്നാല്‍ സാമ്പത്തിക പരാധീനതകള്‍ ഉണ്ടാകും. വസ്തുക്കച്ചവടത്തില്‍ ലാഭം ഉണ്ടാക്കാനാകും, ചില അനാവശ്യവിഷയങ്ങളില്‍ ചെന്നുപെടാന്‍ ഇടയുണ്ട്. ഇഷ്ടദേവനെ പ്രാര്‍ഥിക്കുക. ഗണപതിഹോമവും ശിവന് യഥാശക്തി വഴിപാടും ചെയ്യുക.
ചതയം: മനസ് കലുഷിതമാകും. എങ്കിലും വീട്ടുകാരുടെ പിന്തുണ ഉള്ളത് അല്പം ആശ്വാസം ആകും. ത്വക്ക് സംബന്ധമായ അസുഖങ്ങള്‍ വരാന്‍ ഇടയുണ്ട്. വസ്തുസംബന്ധമായ ചില തര്‍ക്കങ്ങള്‍ക്ക് അനുകൂലമായ ചില നടപടികള്‍ ഉണ്ടാകും. സര്‍പ്പത്തിനു വിശേഷമായ പൂജകളും അയ്യപ്പപൂജ നടത്തുകയും ചെയ്യുക.
പൂരോരുട്ടാതി: മേലുദ്യോഗസ്ഥരുമായി ഇടയാതിരിക്കാന്‍ ശ്രദ്ധിക്കണം, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ട്. അച്ഛനില്‍നിന്നോ പിതൃതുല്യരായ ആളുകളില്‍നിന്നോ സഹായം ലഭിക്കും. വാഹനം ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ഭഗവതിസേവയും നവഗ്രഹപൂജയും ചെയ്യുക.
ഉത്രട്ടാതി: കേസുകളും സര്‍ക്കാരില്‍ നിന്നും ചില പ്രതികൂല നടപടികളും ഉണ്ടാകും. ഭാര്യാ-ഭര്‍തൃ ബന്ധം തന്നെ വഷളാകാവുന്നതാണു ശത്രുദോഷം വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. കുടുംബക്കാര്‍ പോലും എതിരാകും. കുടുംബപരമായുള്ള ആരാധനാലയത്തില്‍ പ്രത്യേകം പ്രാര്‍ഥനകളും പൂജകളും ചെയ്യുക. കൂടാതെ സുദര്‍ശനഹോമവും ഭഗവതിസേവനയും ചെയ്യുക.
രേവതി: മാരകമായ ക്ഷതങ്ങള്‍ സംഭവിക്കാം. എല്ലുകള്‍ക്ക് കേടുപറ്റാനും സാധ്യതയുണ്ട്. ചെയ്തുകൊണ്ടിരിക്കുന്ന ജോലിക്ക് ചില തടസങ്ങളും ബുദ്ധിമുട്ടുകളും അല്ലെങ്കില്‍ ജോലി നഷ്ടപ്പെടാനും മതി. സ്വന്തം വാക്കുകളെകൊണ്ട് ശത്രുക്കളെ സൃഷ്ടിക്കും, ഭൂസ്വത്തുക്കളും നഷ്ടപ്പെടാന്‍ ഇടയുണ്ട്. ബന്ധുക്കള്‍ വരെ ശത്രുക്കള്‍ ആകും. പ്രാര്‍ഥന വളരെ നന്നായി ചെയ്യുക. കൂടാതെ ദേവീക്ഷേത്രത്തില്‍ വിശേഷമായ വഴിപാടുകളും (ഗുരുതി) സുദര്‍ശനഹോമവും ശിവക്ഷേത്രത്തില്‍ അഘോരമന്ത്രം അര്‍ച്ചനയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *