ആമിര്‍ ഖാനെതിരെ പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: അസഹിഷ്ണുത വിവാദവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്ത്. ആമിറിന്റെ പേരെടുത്ത് പറയാതെയായിരുന്നു പരീക്കറിന്റെ ആക്രമണം. ഒരു നടന്‍ പറഞ്ഞു അദ്ദേഹത്തിന്റെ ഭാര്യക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ ഭയമാണെന്ന്. നമ്മുടെ രാജ്യത്തെക്കുറിച്ച് ഇത്തരത്തില്‍ പറയാന്‍ എങ്ങനെ കഴിയുന്നു. ആരെങ്കിലും ഇത്തരത്തില്‍ പറഞ്ഞാല്‍ അദ്ദേഹം ജീവിതത്തില്‍നിന്നു തന്നെ പാഠം പഠിക്കും-പരീക്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ആമിര്‍ ഖാന്‍ ഈ പ്രസ്താവന നടത്തിയത്. പുനെയില്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നിതിന്‍ ഗോഖലെ സിയാച്ചിന്‍ ഗ്ലേസിയറിനെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ മഠാത്തി പരിഭാഷ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു പരീക്കര്‍ നടനെതിരെ ആഞ്ഞടിച്ചത്. നടന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി ആളുകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. നടന്‍ ബ്രാന്‍ഡ് അംബാസിഡറായ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ പലരും ഉപേക്ഷിച്ചു. അദ്ദേഹം അഭിനയിച്ച പരസ്യങ്ങള്‍ ആ കമ്പനിക്കു പിന്‍വലിക്കേണ്ടിയുംവന്നെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.