വെടിവയ്പ്: ഒരാള്‍ കൊല്ലപ്പെട്ടു; ഓസ്റ്റിനിലേക്ക് ആരും പോകരുതെന്ന്

ഓസ്റ്റിന്‍: ഓസ്റ്റിനിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടുകയും നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എത്രപേര്‍ക്കു വെടിയേറ്റെന്നു വ്യക്തമല്ലെന്നു പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടയാള്‍ 30 വയസ്സുവരുന്ന വനിതയാണെന്നാണ് സൂചന. ഒരേസ്ഥലത്തുതന്നെ പല വെടിവയ്പ്പു നടക്കുകയായിരുന്നു. വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ ആരും ഓസ്റ്റിനിലേക്കു പോകരുതെന്നു പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിനെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.