ജെറ്റു കാറുമായി റോക്കറ്റ് മാന്‍

77b8047d-a2b6-4eb1-ac70-2dc56817e0cbറയാന്‍ മക്വിന്‍ എന്തുകൊണ്ടാണ് തന്റെ റേസ് കാറിന് ‘ഇന്‍സാനിറ്റി’ എന്ന പേര് ഇട്ടതെന്നറിയാന്‍ നിങ്ങളൊരു റോക്കറ്റ് ശാസ്ത്രജ്ഞനാകണമെന്നില്ല. ചെറി റെഡ് കളറില്‍ രണ്ട് റോള്‍സ് റോയ്‌സ് ജെറ്റ് എന്‍ജിനുകളുമായി രണ്ട് മിനുട്ടില്‍ 14,000 പൗണ്ട് വേഗത്തോടെ 400 ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്ന കാറാണിത്. മണിക്കൂറില്‍ 650 കിലോമീറ്ററാണ് ഇതിന്റെ വേഗത. ഇരട്ട ജെറ്റുള്ള ലോകത്തിലെ ഒരേ ഒരു കാറാണിതെന്ന് മക്വിന്‍ പറയുന്നു. 2004-ലാണ് മക്വിന്‍ തന്റെ പ്രയത്‌നം തുടങ്ങിയത്. എഡ്മന്റന്‍ കാര്‍ റേസിലാണ് തന്റെ ശ്രദ്ധ ഈ കാറുകളില്‍ പതിഞ്ഞത്.

‘ ഞാന്‍ അവിടെ വെച്ചാണ് ജെറ്റുകാറുകളുടെ ആരാധകനായി മാറുന്നത്, അങ്ങനെയാണ് അത് ഉണ്ടാക്കണമെന്ന് തോന്നിതുടങ്ങിയത്’ സിബിസി എഡ്മന്റന്‍ റേഡിയോ ആക്ടീവിന് നല്‍കിയ അഭിമുഖത്തില്‍ മക്വിന്‍ പറയുന്നു.
സ്വപ്‌നത്തിലുള്ള കാര്‍ നിര്‍മ്മാണത്തിന് മാക്വിന്‍ തന്റെ മെക്കാനിക്കല്‍ അറിവ് ഉപയോഗപ്പെടുത്തി. മാത്രവുമല്ല തന്റെ പ്രിയപ്പെട്ട കോര്‍വെറ്റ് വിറ്റ് മിലിട്ടറി സര്‍പ്ലസ് ലേലത്തിന് വെച്ച ഒരു ജെറ്റ് എന്‍ജിന്‍ സ്വന്തമാക്കി.
ഹെസ്‌കൂള്‍ പാഠങ്ങളില്‍ നിന്നും മനസിലാക്കിയ കാര്യങ്ങള്‍ വച്ച് കാര്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭ പണികള്‍ ആരംഭിച്ചു. ‘ എന്റെ കയ്യില്‍ ധാരാളം പണമോ കഴിവോ ഒന്നും ഉണ്ടായിരുന്നില്ല. എങ്ങനെ വെല്‍ഡ് ചെയ്യണം, എങ്ങനെ ഫൈബര്‍ ഗ്ലാസ് അല്ലെങ്കില്‍ കാര്‍ബണ്‍ ഫൈബര്‍ വയ്ക്കണം എന്നൊന്നും അറിയില്ലായിരുന്നു’
അഞ്ച് വര്‍ഷം കൊണ്ടാണ് ബോഡിയുടെ ഘടനയുണ്ടാക്കിയത്. അടുത്ത രണ്ട് വര്‍ഷം വേണ്ടി വന്നു സ്റ്റീല്‍ ഫ്രെയിം നിര്‍മ്മിക്കാന്‍. 90,000 ഡോളറാണ് മാക്വിന്‍ ഇതിനായി ചെലവിട്ടത്.
‘അന്നുമുതല്‍ എല്ലാം യുട്യൂബും ഗൂഗിളുമായിരുന്നു’ മാക്വിന്‍ പറയുന്നു. ‘ വെല്‍ഡ് ചെയ്യാനും,മെറ്റല്‍ ഫാബ്രിക്കേഷനും എല്ലാം സ്വയം ചെയ്തു പഠിച്ചു. ചിലപ്പോള്‍ പണിആയുധങ്ങള്‍ സ്വയം നിര്‍മ്മിക്കേണ്ടിയും വന്നു’.
അങ്ങനെ 12 വര്‍ഷത്തെ പരിശ്രമത്തിന് ശേഷം മാക്വിന്റെ സ്വപ്‌നം ഇന്‍സാനിറ്റി ഏകദേശം പൂര്‍ത്തിയായി. 3,800 എല്‍ബി ജെറ്റിന് സേഫ്റ്റി ഇന്‍സ്‌പെഷന്‍ കഴിഞ്ഞാല്‍ മാത്രമെ റേസിന് ഇറങ്ങാന്‍ സാധിക്കുകയുള്ളു. ഇന്‍സ്‌പെഷന്‍ കഴിഞ്ഞ് പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ തന്റെ ട്വിന്‍ ജെറ്റ് അടുത്ത വേനല്‍ക്കാല റേസിന് പ്രതീക്ഷിക്കാമെന്ന് മാക്വിന്‍ പറയുന്നു.
” 12 വര്‍ഷത്തെ പരിശ്രങ്ങളുടെ ഫലമറിയാന്‍, ജെറ്റ് കാര്‍ ട്രാക്കിലിറങ്ങുന്നത് കാണാന്‍ ഞാന്‍ ആവേശം കൊള്ളുകയാണ്’ മാക്വിന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.