നിയമസഭയില്‍ പ്രത്യേക ബ്ലോക്കാകാന്‍ കേരള കോണ്‍ഗ്രസ്

കോട്ടയം: നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കുന്ന കാര്യവും മുന്നണി മാറ്റവും ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് എം. യുഡിഎഫില്‍ തുടരണമോ എന്ന് ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലെ ചരല്‍ക്കുന്ന് സംസ്ഥാന ക്യാംപില്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനിക്കുമെന്നാണ് വിവരം. യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം കേരള കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് ഇതിനുള്ള മുന്നറിയിപ്പായാണു കരുതുന്നത്. അതിനിടെ, കോണ്‍ഗ്രസിനോട് ഇടഞ്ഞുനില്‍ക്കുന്ന മാണിയെ ഇതുവരെ അനുനയിപ്പിക്കാനുമായിട്ടില്ല. മുന്നണി വിടാനുള്ള മാണിയുടെ നീക്കത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണു കോണ്‍ഗ്രസ് കാണുന്നത്. മുന്നണി മാറ്റത്തെയും പ്രത്യേക ബ്ലോക്കാകുന്ന കാര്യവും പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനിക്കുമെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം പറഞ്ഞു. ഇക്കാര്യത്തില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും അഭിപ്രായങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.