ടെക്‌സസില്‍ ഹോട്ട് എയര്‍ ബലൂണിനു തീ പിടിച്ച് 16 മരണം

ലോക്ക്ഹാര്‍ട്ട്: ടെക്‌സസില്‍ പ്രൊപൈന്‍ വാതകം നിറച്ച ഹോട്ട് എയര്‍ ബലൂണിനു തീപിടിച്ച് 16 യാത്രക്കാര്‍ മരിച്ചു. കത്തിയെരിഞ്ഞ ബലൂണ്‍ 50 കിലോമീറ്റര്‍ അകലെ ഓസ്റ്റിനു കിഴക്കാണ് വീണത്. വൈദ്യുതിലൈനില്‍ തട്ടിയതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അമേരിക്കയില്‍ ഇത്തരം ബലൂണ്‍ യാത്രകള്‍ സാധാരണമാണെങ്കിലും അപകടങ്ങള്‍ പതിവില്ല. ഈ അപകടം അമേരിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ബലൂണ്‍ അപകടമാണ്.
വിമാനങ്ങള്‍ക്കുള്ളതുപോലെ പരിശോധനയ്ക്കുശേഷം മാത്രമേ ഹോട്ട് എയര്‍ ബലൂണുകള്‍ക്കും പറക്കാനുള്ള അനുമതി നല്‍കാറുള്ളു. ബലൂണിനും പൈലറ്റുമാര്‍ക്കും യോഗ്യതാ സര്‍ട്ടിഫിക്കറ്റും നല്‍കാറുണ്ട്. 1964 മുതല്‍ 2013 വരെ 760 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 67 പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.