അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫണല്‍സ് ഓഫ് കേരളാ ഒറിജിന്‍ (ആര്‍പ്‌കോ) പിക്‌നിക്ക് നടത്തി

ഷിക്കാഗോ: അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫണല്‍സ് ഓഫ് കേരളാ ഒറിജിന്റെ (ആര്‍പ്‌കോ) പിക്‌നിക്ക് 23-നു ശനിയാഴ്ച ഗ്ലെന്‍വ്യൂവില്‍ സ്ഥിതിചെയ്യുന്ന ജോണ്‍സ് പാര്‍ക്കില്‍ വച്ചു നടത്തി. ഉച്ചമുതല്‍ വൈകുന്നേരം ആറുമണി വരെ നീണ്ടുനിന്ന പരിപാടികളില്‍ തങ്ങളുടെ സൗഹൃദം പങ്കുവെയ്ക്കുന്നതിനായി വളരെയധികം ഫിസിക്കല്‍- ഓക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ കുടുംബ സമേതം എത്തിച്ചേര്‍ന്നിരുന്നു.

ഇതിനോടനുബന്ധിച്ചുള്ള ബാര്‍ബിക്യൂവും കായിക മത്സരങ്ങളും ഈ കൂട്ടായ്മ പ്രായഭേദമെന്യേ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായിരുന്നു.

ഇതേദിവസം തന്നെ അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി മുത്തോലത്തിന്റെ അധ്യക്ഷതയില്‍ ജനറല്‍ബോഡി യോഗം കൂടുകയും 2016 -18 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമുണ്ടായി. ഏറെ തിരക്കേറിയ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും ഈ പ്രൊഫഷണല്‍ അസോസിയേഷനില്‍ പ്രവര്‍ത്തിക്കുന്നതിനും തങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്കുവെയ്ക്കുന്നതിനും സമയം കണ്ടെത്തേണ്ടതിന്റെ പ്രധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് ബ്രിജിറ്റ് ജോര്‍ജ്, സെക്രട്ടറി ജയിംസ് തിരുനെല്ലിപ്പറമ്പില്‍, ട്രഷറര്‍ തോമസ് മാത്യു, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സായി പുല്ലാപ്പള്ളില്‍, വില്‍സണ്‍ ജോണ്‍ എക്‌സ് ഒഫീഷ്യോ ബഞ്ചമിന്‍ തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചതാണി­ത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.