ഫ്‌ളോറിഡയില്‍ സിക വൈറസ്; മറ്റു സ്റ്റേറ്റുകളില്‍ ജാഗ്രത നിര്‍ദേശം

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ സിക വൈറസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഫ്‌ലോറിഡയില്‍ സിക വൈറസ് ബാധിച്ച നാലു കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതേ തുടര്‍ന്ന് പ്രാദേശികമായി സിക പടരുന്നത് തടയാന്‍ അടിയന്തര നടപടി തുടങ്ങി. രാജ്യത്തെ രോഗ പ്രതിരോധ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് സിക വൈറസിനെ പ്രതിരോധിക്കാനാണ് തീരുമാനം. സിക വൈറസ് പരത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതിനോടൊപ്പം സിക വൈറസ് വരുത്തി വയ്ക്കുന്ന ജനിതക വൈകല്യത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ബ്രസീലിലാണ് ആദ്യമായി സിക വൈറസ് കണ്ടെത്തിയത്. നിരവധി ജനിതക വൈകല്യങ്ങളാണ് വൈറസ് വരുത്തി വച്ചത്. ഫ്‌ളോറിഡയില്‍ ഈ മാസം 19 ന് തന്നെ ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും സ്ഥിരീകരണത്തിനായി കാത്തിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.