അനില്‍ കുംബ്ലെ വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ പഠിപ്പിക്കും: സച്ചിന്‍

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി ചുമതലയേറ്റ അനില്‍ കുംബ്ലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മര്‍ദ്ദ ഘട്ടങ്ങളെ അതിജീവിച്ച് എങ്ങനെ വിജയം കൈപ്പിടിയില്‍ ഒതുക്കാമെന്നു പഠിപ്പിക്കുമെന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍.
കുംബ്ലെ അസാമാന്യനായ കളിക്കാരനാണ്. ഫീല്‍ഡില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും കാണിക്കില്ല. ഓരോ നിമിഷവും ജയിക്കുവാന്‍ വേണ്ടി പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന കളിക്കാരനായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

സച്ചിനും മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലിയും വി.വി.എസ്.ലക്ഷ്മണും ഉള്‍പ്പെട്ട ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ് മുന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ കുംബ്ലെയെ കോച്ചായി നിയമിച്ചത്. ഒരു വര്‍ഷത്തെ കരാറിലേക്കാണ് അനില്‍ കുംബ്ലെളെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ചായി നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.