മെസിക്കു 21 മാസത്തെ തടവും പിഴയും ശിക്ഷ

ബാര്‍സിലോന: നികുതിവെട്ടിപ്പു കേസില്‍ ഫുട്‌ബോള്‍താരം ലയണല്‍ മെസിയ്ക്കും അദ്ദേഹത്തിന്റെ പിതാവ് ഹൊറാസിയോ മെസിയ്ക്കും 21 മാസത്തെ തടവും 20 യൂറോ പിഴയും ശിക്ഷ. ബാര്‍സിലോന കോടതിയുടേതാണ് വിധി. അതേസമയം, തടവുശിക്ഷ രണ്ടുവര്‍ഷത്തില്‍ കുറവായതിനാല്‍ സ്‌പെയിനിലെ നിയമമനുസരിച്ച് ഇരുവരും ജയിലില്‍ പോകേണ്ടിവരില്ലെന്നാണ് സൂചന. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുകയും ചെയ്യാം. നികുതി വെട്ടിപ്പു നടത്തിയതിന്റെ പേരില്‍ ആരോപണമുയര്‍ന്നതോടെ മെസിയും പിതാവും 50,16,542 യൂറോ (44 കോടിയോളം രൂപ) സ്‌പെയിനിലെ നികുതി വകുപ്പില്‍ അടച്ചിരുന്നു.

ഫുട്‌ബോള്‍ കളിക്കാരനായ തനിക്കു സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു ധാരണയില്ലെന്നും ഇക്കാര്യത്തില്‍ പിതാവിനേയും അഭിഭാഷകരേയും വിശ്വസിക്കുകയായിരുന്നെന്നും വിചാരണ വേളയില്‍ മെസി കോടതിയെ അറിയിച്ചിരുന്നു. 53 ലക്ഷം ഡോളര്‍ (മുപ്പതുകോടിയോളം രൂപ) ഇരുവരും ചേര്‍ന്നു വെട്ടിച്ചതായാണ് നികുതി വകുപ്പ് പ്രോസിക്യൂഷന്റെ വാദം. 2006-09 കാലയളവില്‍ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് ഇവര്‍ സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന്‍ വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.