ഇസ്ലാമിക് സ്റ്റേറ്റിനെ തകര്‍ക്കാതെ വിശ്രമമില്ല

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ശൃംഖല പൂര്‍ണമായും തകര്‍ത്ത് അവരെ ഉന്മൂലനം ചെയ്തതിനു ശേഷമേ വിശ്രമിക്കൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. ഈസ്റ്റാംബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഒബാമയുടെ പ്രതികരണം.
പരിഷ്‌കൃത സമൂഹത്തിന് മുഴുവന്‍ ഭീഷണിയായ വെറുപ്പിന്റെ ഈ ശൃംഖലയെ വേരോടെ പിഴുതെറിയുന്നത് വരെ നമുക്ക് വിശ്രമിക്കാന്‍ കഴിയില്ല. തുര്‍ക്കിയിലെ ജനങ്ങള്‍ക്കൊപ്പം അണിനിരക്കേണ്ട സമയമാണിത്. എത്ര നിരപരാധികളേയാണ് ഇങ്ങനെ കൊന്നൊടുക്കുന്നതെന്നും ഒബാമ പറഞ്ഞു.
ഐ.എസിന്റെ അടിത്തറ ഇളകിക്കഴിഞ്ഞെന്നും സിറിയയില്‍ അവര്‍ തോല്‍ക്കാന്‍ പോകുകയാണെന്നും ഒബാമ പറഞ്ഞു. ഇറാഖിലും അവര്‍ക്ക് തോല്‍വി അറിയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.