മദ്യനയത്തില്‍ നിലപാടുണ്ട്; സമയമാകുമ്പോള്‍ പ്രഖ്യാപിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഖ്യാപിക്കേണ്ട സാഹചര്യത്തില്‍ അതുപ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യ വര്‍ജനം തന്നെയാണ് നയം. മദ്യം നിരോധിച്ചാല്‍ മറ്റ് ലഹരികളെ ആശ്രയിക്കും. അത് കൊണ്ടാണ് മദ്യ നിരോധനത്തെ അനുകൂലിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒളിച്ചോടുന്ന ആളല്ല താനെന്നും മാധ്യമങ്ങളെ കാണേണ്ട സമയത്ത് കാണുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം വിളിക്കാത്ത നടപടിയെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനോടുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്.
ഓരോ മന്ത്രിസഭാ യോഗത്തിന് ശേഷവും മാധ്യമപ്രവര്‍ത്തകരെ കാണേണ്ട കാര്യമില്ല. മുഖ്യമന്ത്രി പി.ആര്‍ പണി എടുക്കേണ്ട ആളല്ലെന്നും മന്ത്രിമാരുടേത് പബ്ലിക് റിലേഷന്‍ ജോലിയുമല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പബ്ലിക് റിലേഷന്‍ വകുപ്പ് ചെയ്യേണ്ട പണി അവര്‍ ചെയ്തു കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ കരുത്തനാണെന് രമേശ് ചെന്നിത്തല പറഞ്ഞാല്‍ വീണുപോകുന്നവനല്ല താന്‍.താന്‍ കരുത്തനല്ല മഹാ സാധുവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *