Psoriatic Arthritsis

binoy

Psoriatic Arthritsis (സൊറയാറ്റിക് ആര്‍ത്രൈറ്റിസ്) എന്നത് psorisais എന്ന skin disease (ചര്‍മ്മരോഗം) ഉള്ളവരില്‍ കാണപ്പെടുന്ന ഒരുതരം സന്ധിരോഗമാണ്. ചര്‍മ്മത്തിലും സന്ധികളിലും ഉണ്ടാകുന്നത് chronic inflammation ആണ്. ഈ പ്രത്യേകതരം സന്ധിരോഗത്തെ spondylarthropathies എന്ന group-ല്‍ ഉള്‍പ്പെടുത്താവുന്നത്. ഇതിന്റെ പ്രത്യേകത spine (നട്ടെല്ല്), S.I. joints മുതലായ സന്ധികളില്‍ കൂടുതലായി കാണപ്പെടുന്നു എന്നുള്ളതാണ്. Psoriasis and psoriatic arthritis autoimmune disorders ആണ്.
Clinical features:
Multiple joint pain അഥവാ സന്ധിവാതംപോലെ തോന്നിയേക്കാം. ചിലപ്പോള്‍ rheumatoid arthritis ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. സന്ധികളില്‍ signs of inflammation സാധാരണയായി കാണപ്പെടുന്നു – swelling അല്ലെങ്കില്‍ നീര്, ചുമന്ന നിറം, വേദന, restricted range of movement അല്ലെങ്കില്‍ joint അനക്കുവാന്‍ ബുദ്ധിമുട്ട് എന്നിവ ചിലപ്പോള്‍ നീരുവന്ന വിരലുകളെ “sausage fingers” എന്നു വിശേഷിപ്പിക്കാറുണ്ട്.
സന്ധികളില്‍ മാത്രമല്ല, cartilage, tendons, ligaments മുതലായ soft tissues-ലും inflammation ഉണ്ടാകാന്‍ സാധ്യതയുണ്ട്. Achille’s tendonitis, plantar fasciitis എന്നിങ്ങനെ കാല്‍ പാദത്തിലും മറ്റും വേദനയുണ്ടാകാന്‍ ഇതു കാരണമാകുന്നു. മുമ്പു പ്രതിപാദിച്ചതുപോലെ spondylitis, sacroiliitis എന്നിവ മൂലം നടുവേദന പലരിലും ഉണ്ടാകാം.
സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ ബാധിക്കുന്ന psoriatic arthritis 15% പേരില്‍ ചര്‍മ്മരോഗം വരുന്നതിനു മുന്‍വര്‍ഷങ്ങള്‍ക്കു മുമ്പേ ഉണ്ടായേക്കാം. ഈ അവസരത്തില്‍ യഥാര്‍ത്ഥ diagnosis കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടായേക്കാം. ചിലരില്‍ കണ്ണ് (iritis), pleura (ശ്വാസകോശത്തിന്റെ outer lining layer), aorta എന്നിവയിലും inflammation ഉണ്ടായേക്കാം.  ഇവരില്‍ നെഞ്ചുവേദനയുണ്ടാകാന്‍ pleuritis ഉം costochondritis-ഉം കാരണമാകാറുണ്ട്.
Diagnosis:
Psoriatic arthritis പ്രധാനമായും ഒരു clinical diagnosis ആണ്. ചുരുക്കം ചിലരില്‍  blood tests അല്ലെങ്കില്‍ X-rays സഹായമായേക്കാം.
Complications:
യഥാസമയം ചികിത്സിക്കാതിരുന്നാല്‍ സന്ധികളിലെ inflammation തുടര്‍ന്നു കൊണ്ടിരിക്കുകയും cartilage, bones എന്നിവയ്ക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു. Arthritis mutilans എന്നറിയപ്പെടുന്ന ഗൗരവമേറിയ അവസ്ഥയില്‍ കൈ കാല്‍ വിരലുകളിലെ ചെറിയ അസ്ഥികള്‍ നശിച്ചുപോകുകയും  permanent deformity അല്ലെങ്കില്‍ disability-ല്‍ കലാശിക്കുകയും ചെയ്യുന്നു.
Treatment:
No cure exists for psoriatic arthritis. മറ്റു പല chronic inflammatory conditions പോലെ ഈ രോഗത്തിനും ശാശ്വതമായ ശമനത്തിനുള്ള ഒരു മരുന്നും ആധുനിക വൈദ്യശാസ്ത്രത്തില്‍ നിലവിലില്ല. അതുകൊണ്ടുതന്നെ ആദ്യഘട്ടങ്ങളില്‍ NSAIDs (non-steroidal anti-inflammatory drugs), പിന്നീട് short course steroids, DMARDs (disease modifying anti-rheumatoid drugs) എന്നിവയും പരീക്ഷിക്കാറുണ്ട്. Inflammation വരുതിയില്‍ കൊണ്ടുവരിക എന്നതാണ് ചികിത്സയുടെ പ്രധാന ഉദ്ദേശം. എങ്കില്‍ മേല്‍ പ്രതിപാദിച്ച മരുന്നുകളെല്ലാം തന്നെ ഗൗരവമേറിയ പാര്‍ശ്വഫലങ്ങളുള്ളവയാണ്.
സന്ധികളുടെ  movement നിലനിര്‍ത്തുന്നതുവഴി joint fluid production നിലനിര്‍ത്തുവാനും permanent deformity തടയുവാനും സാധ്യമാണ്.
Inflammation കുറയ്ക്കുവാനുള്ള പല ചികിത്സാ രീതികളും ആയുര്‍വേദത്തിലുണ്ട്. മരുന്നുകള്‍, എണ്ണകള്‍, external therapy എന്നിവയിലൂടെ പല രോഗികള്‍ക്കും കാര്യമായ രോഗശമനം പാര്‍ശ്വഫലങ്ങളില്ലാതെ അനുഭവപ്പെടാറുണ്ട്.
An experienced, knowledgeable and dedicated healthcare professional working with an informed and motivated patient can effectively treat psoriatic arthritis using Ayurveda Healing techniques.

Leave a Reply

Your email address will not be published. Required fields are marked *