കൃഷ്ണ റെഡ്­ഡി അനുഗുല ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ പുതിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റു

വാഷിംഗ്ടണ്‍ ഡി.സി: ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി യുഎസ്.എയുടെ നാഷണല്‍ കണ്‍വെന്‍ഷന്‍ വാഷിംഗ്ടണ്‍ ഡി സി യില്‍ ജൂണ്‍ 24­26 വരെ നടന്നു. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി പ്രഭാരി ഡോ വിജയ് ചൗതായിവാലയുടെ സാന്നിധ്യത്തില്‍ നടന്ന ദേശീയ ഭാരവാഹികളുടെ പ്രസ്തുത കണ്‍വെന്‍ഷനില്‍ ശ്രീ കൃഷ്ണ റെഡ്­ഡിയെ പുതിയ പ്രെസിഡെന്റ് ആയി തെരഞ്ഞെടുത്തു, ഒപ്പം മറ്റു ദേശീയ ഭാരവാഹികളെയും.

നോര്‍ത്ത് ഡക്കോട്ട സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം എടുത്ത കംപ്യൂട്ടര്‍ എന്‍ജിനീയറായ ശ്രീ കൃഷ്ണ റെഡ്­ഡി കഴിഞ്ഞ പത്തു വര്‍ഷമായി ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെ സജീവപ്രവര്‍ത്തകനും 2010 മുതല്‍ ദേശീയ ട്രെഷററുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.