ജിഷവധം: പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു; ജൂലൈ 13 വരെ റിമാന്‍ഡില്‍

aad35130-b86f-4ab9-982c-0f45dccd23e9കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലയാളി അമീറുല്‍ ഇസ്‌ലാമിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിയെപിടികൂടിയശേഷം ആദ്യമായാണ് മുഖം മറയ്ക്കാതെ പ്രതിയെ കോടതിയിലെത്തിക്കുന്നത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതിയുടെ മുഖംമൂടി പോലീസ് മാറ്റിയത്. തിരിച്ചറിയല്‍ പരേഡും തെളിവെടുപ്പും മറ്റും പൂര്‍ത്തിയായ സ്ഥിതിക്ക് ഇനിയും എന്തിനാണ് പ്രതിയുടെ മുഖം മൂടുന്നതെന്നു കോടതി പോലീസിനോടു ചോദിച്ചു. ഇതു ശരിയല്ലെന്നും ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് പ്രതിയുടെ മുഖം മൂടി പോലീസ് മാറ്റിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂലൈ 13 വരെ റിമാന്‍ഡ് ചെയ്തു. എന്തെങ്കിലും പരാതിയുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നു പ്രതി മറുപടി നല്‍കി. പോലീസ് നേരത്തെ പുറത്തുവിട്ട രേഖചിത്രവുമായി പ്രതിക്ക് യാതൊരുബന്ധവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *