വെസ്‌റ്റേണ്‍ കാനഡ മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍

എഡ്മന്റന്‍: കാല്‍ഗിരി, എഡ്മന്റന്‍ മലങ്കര കത്തോലിക്ക വിശ്വാസികളുടെ കുടുംബസംഗമം ജൂണ്‍ 25,26 തീയതികളില്‍ എഡ്മന്റന്‍ സെന്റ് തെരേസാസ് പള്ളയില്‍ നടന്നു. അറിവും കഴിവും പാരമ്പര്യവും വിളിച്ചോതിയ പ്രസ്തുത സംഗമം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പ്രാര്‍ഥന ജീവിതത്തില്‍ ശക്തിപ്പെടുത്തുവാനും ആത്മീയ വിശുദ്ധിയിലും സഭാപാരമ്പര്യത്തിലും അടിയുറച്ച ക്രിസ്തീയമഹത്വത്തിലേക്ക് സഞ്ചരിക്കുവാനുമുള്ള ഒരാത്മീയ യാത്രയായി മാറി.

കുടുംബനവീകരണത്തിനും സൗഹാര്‍ദത്തിനുമായി നടത്തപ്പെട്ട വിശ്വാസ സംഗമം മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷന്‍ മോസ്റ്റ് റവ.ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളുടെ ആന്തരീക അന്തരീക്ഷം പരിപോഷിപ്പിക്കാനും ഇന്നത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തി സഭാപാരമ്പര്യങ്ങളെ മുറുകെ പിടിച്ച് മാതൃകാപരമായി ജീവിക്കുവാന്‍ സഭയുടെ പ്രബോധനങ്ങളെ വളരെ ലളിതമായും എന്നാല്‍ പ്രസക്തി ഒട്ടുംനഷ്ടപ്പെടാതെയും ദൈവദാസന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ വിശ്വാസചൈതന്യത്തില്‍ വളരുവാന്‍ തന്റെ പ്രഭാഷണത്തിലൂടെ പിതാവ് ഉദ്‌ബോധിപ്പിച്ചു.

സംഗമത്തിന്റെ രണ്ടാംദിനം ആഭിവദ്യപിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കുകയും റവ.ഫാ. റജി മാത്യു കുടുംബസമൂഹ ഐക്യത്തെക്കുറിച്ചും അതിന്റെ സമകാലിക പ്രസക്തിയും അപഗ്രഥിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു. കുടുംബസമൂഹ ബന്ധങ്ങളെ ശിഥിലമാക്കുന്ന ആധുനിക പ്രവണതകളെക്കുറിച്ചും വിശ്വാസപരമായി അവയെ നേരിടേണ്ടതെങ്ങനെയെന്നും പഠിപ്പിച്ചു.

കുടുംബസംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട കലാവിരുന്ന് ഒരുവേറിട്ട അനുഭവമായിരുന്നു. എഡ്മന്റനിലുളള കത്തോലിക്കാ സഭയിലെയും ഇതര ക്രൈസ്തവ സമൂഹത്തിലെയും വൈദികര്‍ തങ്ങളുടെ സാന്നിദ്ധ്യത്താലും സഹകരണത്താലും പ്രസ്തുത കലാസന്ധ്യയെ ധന്യമാക്കി.

റവ.ഫാ. തോമസ് പുതുപ്പറമ്പില്‍, റവ. ഫാ. ജോണ്‍ കുര്യാക്കോസ്, റവ.ഫാ. റെജി മാത്യു എന്നീ വൈദികരുടെയും വിവിധ ഭാരവാഹികളുടെയും നേതൃത്വവും സംഘടനാപാടവവും ദീര്‍ഘവീക്ഷണവും ഈ കുടുംബസംഗമത്തെ ഒരുവന്‍ വിജയമാക്കാന്‍ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.