അമേരിക്കയുടെ പ്രതിരോധ സാങ്കേതിക വിദ്യ: സവിശേഷ പദവി നേടി ഇന്ത്യ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സാങ്കേതിക വിദ്യയുടെ 99 ശതമാനവും ഇനി ഇന്ത്യയ്ക്ക് ലഭ്യമാക്കാം. അമേരിക്കന്‍ സഖ്യകക്ഷിയല്ലാത്തെ ഒരുരാജ്യത്തിന് ആദ്യമായാണ് ഇത്തരത്തിലൊരു പദവി ലഭിക്കുന്നത്. ഇത് ഒരു സവിശേഷ പദവിയാണെന്നു ഒബാമയുടെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സാധാരണ ഇത്തരം പദവി സഖ്യകക്ഷികള്‍ക്കുമാത്രമാണ് ലഭിക്കുകയുളളു. പ്രത്യേക പരിഗണന ലഭിക്കുന്നതോടെ ഇന്ത്യക്ക് യുഎസിന്റെ പ്രതിരോധ സാങ്കേതിക വിദ്യകളില്‍ 99 ശതമാനവും ലൈസന്‍സ് ഇല്ലാതെ തന്നെ ലഭ്യമാകും. ഒരു ശതമാനത്തില്‍ താഴെ ആവശ്യങ്ങള്‍ മാത്രമാണ് ഒഴിവാക്കപ്പെടുക. മറ്റൊരു രാജ്യവുമായും കൈമാറാത്ത സാങ്കേതികവിദ്യകളുടെ കാര്യത്തില്‍ മാത്രമാണ് ഈ നിയന്ത്രണം. യുഎസിന്റെ ആഗോള ലൈസന്‍സിങ് നയത്തിന്റെ ഭാഗമാണീ നിയന്ത്രണമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നു പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഇന്ത്യയെ ‘പ്രധാനപ്പെട്ട പ്രതിരോധ പങ്കാളി’യായി വിശേഷിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.