ദുരന്തനായകനായി പടിയിറക്കം

ന്യൂജഴ്‌സി: രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ലയണല്‍ മെസി വിരമിച്ചു. കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിന്റെ തോല്‍വിക്ക് ശേഷമാണ് വിരമിക്കല്‍ തീരുമാനം. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തു വിട്ടത്. ദേശീയ ടീമില്‍ തന്റെ കാലം കഴിഞ്ഞുവെന്ന് മെസി പറഞ്ഞു.

ടൂര്‍ണമെന്റില്‍ മെസിയുടെ മികവിലാണ് അര്‍ജന്റീന കലാശപ്പോരാട്ടത്തിലേക്ക് എത്തിയത്. എന്നാല്‍, ചിലി തീര്‍ത്ത പ്രതിരോധപ്പൂട്ടില്‍ നിന്ന് പുറത്തുകിടക്കാന്‍ മെസിക്കായില്ല. പെനാല്‍ട്ടി ഷൂട്ടൗട്ടെത്തിയപ്പോള്‍ മെസി ദുരന്ത നായകനായി മാറുന്ന കാഴ്ച ആരാധകരെ കണ്ണീരിലാഴ്ത്തി. കിക്കെടുത്ത മെസിയുടെ പന്ത് നേരെ പുറത്തേക്ക്, തലതാഴ്ത്തി മെസി നടന്നു നീങ്ങി. രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന കാത്തിരിപ്പ് മൂന്നാം തവണയും കൈവിട്ടുപോയതോടെയാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.