ചാവേറാക്രമണത്തെ അന്ത്യോഖ്യവിശ്വാസ സംരക്ഷണസമിതി അപലപിച്ചു

ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്, ജനറല്‍ സെക്രട്ടറി

സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ, അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയര്‍ക്കീസ്, മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവായ്ക്ക് നേരെ, അദ്ദേഹത്തിന്റെ ജന്മനാടായ ഖ്മിഷ്‌ലില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ സാമൂഹിക വിരുദ്ധരുടെ ചാവേറാക്രമണത്തെ, ജൂണ്‍ 24നു കൂടിയ അന്ത്യൊഖ്യന്‍ വിശ്വാസ സംരക്ഷണ സമിതിയുടെ യോഗം വളരെ ശക്തമായി അപലപിച്ചു. സാമുഹിക വിരുദ്ധരുടെ ഉന്നം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ തന്നെയായിരുന്നു എന്നത് സ്പഷ്ടമാണ്.സര്‍വ്വശക്തനായ ദൈവം അദ്ദേഹത്തെ ഈ വലിയ ആപല്‍ഘട്ടത്തില്‍നിന്നും രക്ഷിച്ചു.
ജീവന്‍ ബലികൊടുത്ത് പരിശുദ്ധബാവായുടെ ജീവന്‍ രക്ഷിക്ലസൂതോറൊ എന്ന പ്രത്യേക സംരക്ഷണസേനയുടെ ദൗത്യപുര്‍ത്തികരണത്തെ യോഗം പുകഴ്ത്തി. ജീവന്‍ വെടിഞ്ഞ അംഗരക്ഷകര്‍ക്കുവേണ്ടി യോഗം പ്രത്യേകം പ്രാര്‍ത്ഥിച്ചു.

വലിയ ആപത്തില്‍നിന്നും പരിശുദ്ധബാവായെ രക്ഷിച്ച ദൈവത്തെ സ്തുതിയ്ക്കുകയും, പരിശുദ്ധ സുറിയാനിസഭയെ നയിക്കുവാന്‍ പരിശുദ്ധബാവായക്ക് ആയുസ്സും ആരോഗ്യവും മാനസിക ശക്തിയും നല്‍കണമെ എന്നും, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവര്‍ക്ക് മാനസാന്തരം കൊടുത്ത് അവരുടെ മനസ്സുതിരുവിനുവേണ്ടിയും യോഗം പ്രാര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.