ചെന്നിത്തലയ്ക്ക് ദീര്‍ഘകാലം പ്രതിപക്ഷ നേതാവായി തുടരാന്‍ കഴിയട്ടെ… ബേബിയുടെ ആശംസ

ന്യൂഡല്‍ഹി: ദീര്‍ഘകാലം പ്രതിപക്ഷ നേതാവായി തുടരാന്‍ കഴിയട്ടെ എന്ന് രമേശ് ചെന്നിത്തലയ്ക്ക് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ എം.എ.ബേബിയുടെ ആശംസ. ഡല്‍ഹിയില്‍ രമേശ് ചെന്നിത്തല, പുതുച്ചേരി നിയുക്ത മുഖ്യമന്ത്രി വി.നാരായണസാമി, കോണ്‍ഗ്രസ് നേതാവ് ദീപക് ബാബ്‌റിയ എന്നീ അതിഥികളെ സ്വീകരിക്കുമ്പോഴായിരുന്നു ബേബിയുടെ ആശംസ. മൂന്ന് പേര്‍ക്കും ബേബി ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.പ്രതിപക്ഷ നേതാവായ ശേഷം രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകും മുമ്പ് വി.നാരായണസാമിയും ഡല്‍ഹിയിലെത്തിയത് ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുക എന്ന ലക്ഷ്യത്തോടെയാണ്. ചെന്നിത്തലയെ കാണാന്‍ കേരളഹൗസിലെത്തിയ നാരായണസാമി. പ്രിയസുഹൃത്തിനെക്കുറിച്ച് ചെന്നിത്തലയ്ക്ക് സന്തോഷം നല്‍കുന്ന ഒരു പ്രവചനവും നടത്തി. പ്രതിപക്ഷ നേതാവ് സ്വാഭാവികമായും ഭാവിയില്‍ മുഖ്യമന്ത്രിയാകുമെന്നും മുഖ്യമന്ത്രിയായ ശേഷം കേരളത്തില്‍ വന്ന് ചെന്നിത്തലയെ സന്ദര്‍ശിക്കുമെന്നും നാരായണ സ്വാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.