സര്‍ക്കാരിനെതിരെ സെന്‍കുമാര്‍

തിരുവനന്തപുരം: പോലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ ടി.പി. സെന്‍കുമാറിന് അതൃപ്തി. തന്നെ മാറ്റിയതില്‍ ചട്ടലംഘനമുണ്ടെന്നും മാറ്റുന്ന കാര്യം തന്നെ മാന്യമായി അറിയിക്കാമായിരുന്നുവെന്നും നടപടി സുപ്രീംകോടതി വിധിക്കും പോലീസ് ആക്ടിനും എതിരാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലോക്‌നാഥ് ബെഹ്‌റയല്ല, സെന്‍കുമാര്‍. ബെഹ്‌റയെ ആഗ്രഹിക്കുന്ന സര്‍ക്കാരിന് തന്നെ ആവശ്യമില്ല. കൂടാതെ വാശിപിടിച്ച് ഡിജിപിയായി ഇരിക്കുന്നതില്‍ അര്‍ത്ഥം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിപി സ്ഥാനം ഒഴിയുന്നത് പൂര്‍ണ തൃപ്തിയോടെയാണെന്നും ഇന്നുവരെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരെയും പ്രീതിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ സഹപ്രവര്‍ത്തകരോട് വഴിവിട്ട് ഒന്നും ചെയ്യാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
ഡിജിപി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ മാറ്റി ഫയര്‍ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബഹ്‌റയെ പുതിയ ഡിജിപിയായി നിയമിക്കുകയും വിരമിക്കാന്‍ ഒരുവര്‍ഷം ശേഷിക്കെ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും നീക്കുകയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇനി പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ തലവനായിട്ടാണ് സെന്‍കുമാര്‍ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.