മോദിക്ക് ചക്രവര്‍ത്തിയുടെ പരിവേഷം നല്‍കുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മന്ത്രിമാര്‍ ചക്രവര്‍ത്തിയുടെ പരിവേഷമാണ് നല്‍കുന്നതെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി. രാജ്യത്ത് ദാരിദ്ര്യം വര്‍ധിക്കുകയും വരള്‍ച്ചയില്‍ കര്‍ഷകര്‍ പൊറുതിമുട്ടുകയും ചെയ്യുമ്പോള്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണെന്നും അങ്ങനെ ആഘോഷിക്കാനുളള സാഹചര്യമല്ല രാജ്യത്തുള്ളതെന്നും അവര്‍ പറഞ്ഞു. ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയും മരുമകന്‍ റോബര്‍ട് വാദ്രയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണത്തെ സോണിയ തള്ളി. നിരന്തരം ബിജെപി തെറ്റായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണെന്നും സോണിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.