ഗംഗാജലം തപാലില്‍ ലഭിക്കും !

ന്യൂഡല്‍ഹി: ഗംഗാജലം ആവശ്യക്കാര്‍ക്കെത്തിക്കാനായി തപാല്‍ വകുപ്പിന്റെ പദ്ധതി. രാജ്യത്തെമ്പാടുമുള്ള തപാല്‍ ശൃംഖല ഉപയോഗപ്പെടുത്തി, ഗംഗാജലം ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ തനിക്കു ലഭിച്ചതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രം തുടങ്ങിയവ തപാല്‍ വകുപ്പ് എത്തിച്ചുകൊടുക്കുന്നുണ്ട്. ഈ രീതിയില്‍ത്തന്നെ ഗംഗാജലവും വിതരണം ചെയ്യാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഗംഗാജലം തപാല്‍ വകുപ്പ് വഴി വിതരണം ചെയ്യുന്നത് സംബന്ധിച്ച് വകുപ്പിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.