ഛര്‍ദ്ദിയുടെ കാരണങ്ങള്‍

‘അയ്യോ, തല പൊട്ടിപോകു ന്നതുപോലെ തോന്നുന്നു. ഒന്നു ഛര്‍ദ്ദിച്ചുപോയാല്‍ നന്നായിരുന്നു. എന്നും ഇതാണ് പ്രശ്‌നം. ഈ തലവേദന കാരണം ഒന്നും ചെയ്യാന്‍ പറ്റുന്നില്ല

രാവിലെ തന്നെ ഐശ്വര്യ സങ്കടത്തിലാണ്. മുത്തശ്ശിയുടെ മടിയില്‍ തലവെച്ചു കിടന്നാണ് ഈ സങ്കടം പറച്ചില്‍.
കുറച്ചു കഴിഞ്ഞപ്പോള്‍ ഒന്നു ഛര്‍ദ്ദിച്ചതോടെ അവള്‍ സന്തോഷവതിയായി. പെട്ടെന്ന് ഈ ലോകം മുഴുവന്‍ പിടിച്ചടക്കിയതുപോലെ അവള്‍ എനിക്കൊരുമ്മയും തന്ന് ജോലിക്കു പോയെന്നു പറയുമ്പോള്‍ അവളുടെ മുത്തശ്ശിയുടെ സന്തോഷം ഒന്നു കാണേണ്ടതുതന്നെയായിരുന്നു.
ഛര്‍ദ്ദി ഉണ്ടാവുന്ന കാരണങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ, ഒരോ തരം ഛര്‍ദ്ദിക്കും പ്രത്യേക തരം കാരണങ്ങളാണെന്നതുകൊണ്ട് അതോരോന്നും കൈകാര്യം ചെയ്യേണ്ട രീതിയും വ്യത്യസ്തമാണെന്നുകൂടി അറിഞ്ഞുവെയ്ക്കുന്നത് നല്ലതാണ്.
ഛര്‍ദ്ദിക്കുന്നതിനുള്ള കാരണങ്ങള്‍ പലതാണ്.
നമുക്കിഷ്ടമില്ലാത്ത മണം, വൃത്തിയില്ലാത്ത കാഴ്ചകള്‍, വയറ്റിലെ പലതരം അസ്വസ്ഥതകള്‍, യാത്ര, ഗര്‍ഭാവസ്ഥ, ക്യാന്‍സര്‍ കീമോതെറാപ്പിയിലെ മരുന്നുപയോഗത്തിന്റെ ഒരു അനുബന്ധപ്രശ്‌നം, വേഗതയിലുള്ള ചലനം, (ഉദാ: യാത്ര) തലയ്ക്കുള്ളിലേല്‍ക്കുന്ന പരിക്ക്, സഹിക്കാനാകാത്ത വേദന (കൊടിഞ്ഞി – migraine- പോലുള്ള തലവേദന), റേഡിയേഷന്‍, ഓപറേഷന്‍ എന്നിവയുടെ അനുബന്ധപ്രശ്‌നങ്ങള്‍, ആശങ്ക, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ (പ്രത്യേകിച്ച് ആര്‍ത്തവസമയത്ത്), ഗര്‍ഭാവസ്ഥ, എന്നിങ്ങനെ ഒട്ടനവധി കാരണങ്ങള്‍ മൂലം ഛര്‍ദ്ദി ഉണ്ടാകാം.
വയറ്റില്‍ ഛര്‍ദ്ദിയുണ്ടാക്കുന്ന കാരണങ്ങള്‍ പലതാണ്. ദഹനക്കേട്, പിത്താശയത്തിലെ കല്ല്, പാങ്ക്രിയാസിന്റെ നീര്‍വീക്കം, കരളിനുണ്ടാകുന്ന തകരാറ് (hepatitis), അലര്‍ജി എന്നിയാണ് അതില്‍ പ്രധാനം.ഛര്‍ദ്ദിയുണ്ടാക്കുന്ന കാരണങ്ങള്‍ പലതാണ്. ദഹനക്കേട്, പിത്താശയത്തിലെ കല്ല്, പാങ്ക്രിയാസിന്റെ നീര്‍വീക്കം, കരളിനുണ്ടാകുന്ന തകരാറ് (hepatitis), അലര്‍ജി എന്നിയാണ് അതില്‍ പ്രധാനം.
അണുബാധകൊണ്ട് ഛര്‍ദ്ദിയുണ്ടാകുന്ന സാഹചചര്യങ്ങളില്‍ എറ്റവും പ്രധാനം ഭക്ഷ്യവിഷബാധയാണ്. വൈറസുകൊണ്ടുണ്ടാകുന്ന അണുബാധയാണ് മറ്റു കാരണങ്ങള്‍.
ചെവിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ഛര്‍ദ്ദിക്കു കാരണമാകാറുണ്ട്. ഉള്‍ച്ചെവിയില്‍ വെള്ളം കെട്ടിക്കിടക്കുന്നതു മൂലം വീഴാന്‍ പോകുന്നുവെന്ന തോന്നല്‍, (dizziness), തലകറക്കം ( vertigo), മൂളല്‍ കേള്‍ക്കുക (tinnitus) എന്നീ ലക്ഷണങ്ങളുമായുണ്ടാകുന്ന അസുഖമാണ് ഇതില്‍ പ്രധാനം (meniere’s disease). ഉള്‍ച്ചെവിയിലെ ഭാഗങ്ങളാണ് നമ്മുടെ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നത് എന്നതുകൊണ്ടാണ് ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. യാത്ര ചെയ്യുമ്പോഴും ചെവിയുടെ ഈ നിയന്ത്രണഭാഗങ്ങളെ ബാധിക്കുന്നതുകൊണ്ടാണ് ഛര്‍ദ്ദിയുണ്ടാകുന്നത് (motion sickness).
പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുമ്പോള്‍ അത് ഛര്‍ദ്ദിക്കു കാരണമാകാറുണ്ട്. ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് സാധാരണയില്‍ കവിയുന്നത് ഛര്‍ദ്ദിയുണ്ടാവുന്ന മറ്റൊരു കാരണമാണ്.
വയറ്റിനുള്ളില്‍ വിഷാംശമോ അണുക്കളോ കടന്നുകൂടിയിട്ടാണ് ഛര്‍ദ്ദിക്കുന്നതെങ്കില്‍ അതൊരു രക്ഷാപ്രവര്‍ത്തനമാണ്. പക്ഷേ ക്യാന്‍സര്‍ കീമോതെറാപ്പിയില്‍ ആ മരുന്നുകളുടെ അനുബന്ധപ്രശ്‌നമായിട്ടുണ്ടാകുന്നതാണ് ഛര്‍ദ്ദി. ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന മാറ്റം മൂലമാണ് ഗര്‍ഭാവസ്ഥയില്‍ ഛര്‍ദ്ദി ഉണ്ടാവുന്നതെങ്കില്‍ യാത്ര ചെയ്യുമ്പോഴും തലവേദനിക്കുമ്പോഴുമൊക്കെ ഉണ്ടാകുന്ന ഛര്‍ദ്ദിയുടെ കാരണങ്ങള്‍ വേറെയാണ്. കൊടിഞ്ഞി എന്ന തലവേദനയില്‍ നെറ്റിയുടെ ഒരു ഭാഗത്തായി കണ്ണിനോടു ചേര്‍ന്നാവും വേദന, അതേ തുടര്‍ന്ന് ചിലപ്പോള്‍ ഛര്‍ദ്ദിയും. സ്ത്രീകളില്‍ ആര്‍ത്തവത്തോടനുബന്ധിച്ച് പലപ്പോഴും അത്യധികമായ തലവേദന കണ്ടുവരാറുണ്ട്. ഇതേതുടര്‍ന്നാവും ഛര്‍ദ്ദിയുണ്ടാവുന്നത്.
തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവുണ്ടാകുന്ന അവസ്ഥയില്‍ ഛര്‍ദ്ദിക്കാനുള്ള പ്രവണത കൂടുന്നതായി കണ്ടുവരാറുണ്ട്. ചിലരില്‍ നാക്കിന്റെ പുറകില്‍ തൊണ്ടയുടെ അടുത്ത് ഉത്തേജനം ഉണ്ടാകുന്നതുപോലും ഛര്‍ദ്ദിയുണ്ടാവും. പല്ലു തേക്കുമ്പോള്‍ ഓക്കാനിക്കുന്നത് ഇതിനുദാഹരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.