എംഎസിഎഫ് വസന്തോത്സവവും തട്ടുകടയും റ്റാമ്പായെ ഇളക്കിമറിച്ചു

ജോയിച്ചൻ പുതുക്കുളം

റാമ്പാ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ ആഭിമുഖ്യത്തിൽ റ്റാമ്പായിൽ നടന്ന വസന്തോത്സവവും നാടൻ തട്ടുകടയും അഭൂതപൂർവ്വമായ ജനത്തിരക്കും എല്ലാവരേയും അമ്പരപ്പിച്ചു. റ്റാമ്പായിലുള്ള എല്ലാ പ്രമുഖ മലയാളി കടകളും അണിനിന്ന ആറിലധികം തട്ടുകടിൽ നിന്നും നാടൻ വിഭവങ്ങൾ വാങ്ങുവാനായി ഉത്സവപ്പറമ്പുകളെ അനുസ്മരിക്കുന്ന തിരക്കായിരുന്നു.

വൈകുന്നേരം 5.30-ഓടെ ജോൺസൺ- ഒഎൻവി കൂട്ടുകെട്ടിന്റെ വിവിധ ഗാനങ്ങൾ ഈ അനുഗ്രഹീത കലാകാരന്മാരുടെ ഓർമ്മയ്ക്കായി അവതരിപ്പിച്ചുകൊണ്ട ് കലാപരിപാടികൾ ആരംഭിച്ചു. പ്രശസñ സിനിമാതാരം ലാലു അലക്സ് മുഖ്യാതിഥിയായിരുന്നു. അമേരിക്കയിൽ ഇത്രയധിക ജനസമൂഹത്തെ താൻ ആദ്യമായാണ് അഭിസംബോധന ചെയ്വുന്നതെന്ന് ലാലു അലക്സ് എടുത്തുപറഞ്ഞു. അസോസിയേഷൻ സെക്രട്ടറി രാജീവ് നായർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി സജി കരിമ്പന്നൂർ നന്ദിയും പറഞ്ഞു.

അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ഡോ. രാധാകൃഷ്ണൻ കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകി. ടോമി വട്ടമാക്കൽ, മറിയാമ്മ വട്ടമറ്റം, ഷീല ഷാജ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈസ്റ്റർ ഗാനങ്ങൾ ആലപിക്കുകയുണ്ടായി. അസോസിയേഷൻ പ്രസിഡന്റ് ടോമി മ്യാൽക്കരപ്പുറത്ത് തന്റെ അധ്യക്ഷ പ്രസംഗത്തിൽ മലയാളി സമൂഹം ഒറ്റക്കെട്ടായി എം.എ.സി.എഫിന്റെ പ്രവർത്തനങ്ങളിൽ അണിനിരക്കണമെന്ന് അഭ്യർത്ഥിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ടി. ഉണ്ണികൃഷ്ണൻ അസോസിയേഷന്റെ പടിപടിയായുള്ള ഉയർച്ചയും ദീർഘകാല പദ്ധതികളും വിവരിച്ചു.

ആന്റണി ചേലക്കാട്ടും സംഘവും അവതരിപ്പിച്ച ഗാനമേള, കലാനികേതന്റെ ഡാൻസ്, ഷോണി ഏബ്രഹമും, ശ്രീജിത്ത് ഗോപിയും അവതരിപ്പിച്ച വാദ്യോപകരണ സംഗീതം തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങൾ പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.

കേരളാ രീതിയിൽ ആറു തട്ടുകടകൾ തയാറാക്കിയ സാജൻ കോരത്, തോമസ് ജോർജ്, സുനിൽ വർഗീസ്, ഷാജി ജോസഫ്, സജി കരിമ്പന്നൂർ, ലിജു ആന്റണി, ഷാജ ഔസേഫ്, ടിറ്റോ ജോൺ, രാം പ്രസാദ് തുടങ്ങിയവരെ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.

രാജീവ് നായർ, ഷീല ഷാജു, ബിജോയ് ജേക്കബ് തുടങ്ങിയവർ അവതാരകരായിരുന്നു. തമ്പി ഇലവുങ്കൽ, ജേക്കബ് ജോൺസൺ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ അവതരിപ്പിച്ച ചെണ്ടമേളം ശ്രദ്ധേയമായിരുന്നു.

അസോസിയേഷന്റെ ധനശേഖരണാർത്ഥം നടത്തുന്ന ‘സ്റ്റേജ് ഷോ’ തൈക്കുടം ബ്രിഡ്ജ് ജൂൺ 3-ന് ശനിയാഴ്ച ക്നാനായ കമ്യൂണിറ്റി സെന്ററിൽ നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.