സിക്ക വൈറസ് : അമേരിക്കയിലെ ആദ്യ മരണം സ്ഥിരീകരിച്ചു

പി. പി. ചെറിയാൻ
പുർട്ടൊറിക്കൊ∙ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും സിക്ക വൈറസ് വ്യാപകമാകുന്നതിനിടെ ഈ വൈറസ് മൂലമുളള അമേരിക്കയിലെ ആദ്യ മരണം പുർട്ടൊറിക്കൊയിൽ സ്ഥിരീകരിച്ചതായി സെന്റേഴ്സ് ഫോർ ഡീസിസ് കൺട്രോൾ അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

എഴുപത് വയസുളള രോഗി ഉദരത്തിനകത്തെ രക്തസ്രാവം മൂലമാണ് മരണമെടഞ്ഞത്. സിക്ക വൈറസ് ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തിയെ ഇല്ലാതാക്കുകയും പ്ലേയ്റ്റ് ലെറ്റ് കൗണ്ട് വല്ലാതെ കുറയുകയും ചെയ്യുന്നതാണ് മരണത്തിന് കാരണമാകുന്നത്.

സിക്ക വൈറസ് കൂടുതൽ വ്യാപകമായിരിക്കുന്നത് ലാറ്റിൻ അമേരിക്ക, കരീബിയൻ യുഎസ് അതിർത്തി പ്രദേശമായ പുർട്ടടറിക്കൊ എന്നിവിടങ്ങളിലാണെന്ന് സിഡിസി അറിയിച്ചു. സിക്ക വൈറസ് രോഗ ലക്ഷണങ്ങൾ പ്രകടമായ 6000 രോഗികളെ പരിശോധിച്ചതിൽ 11 ശതമാനം (683) പേർക്ക് രോഗം സ്ഥിരികരിച്ചു.

സിക്ക വൈറസ് മൂലം മരണം സംഭവിക്കുന്നതു അപൂർവ്വമാണെങ്കിലും രോഗലക്ഷണങ്ങൾ തോന്നിയാൽ ഉടനെ അടുത്തുളള ആശുപത്രിയിൽ പരിശോധന നടത്തേണ്ടതാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിക്ക വൈറസ് പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുന്നതിനുളള നടപടികൾ ആരോഗ്യ വകുപ്പ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.