ഐ.പി.സി. ഫാമിലി കോൺഫറൻസ് ജൂലൈ 28 മുതൽ സൗത്ത് ഫ്ലോറിഡായിൽ

 രാജൻ ആര്യപ്പള്ളിൽ

ഫ്ലോറിഡ: ജൂലൈ 28-31 വരെ ഫോർട്ട് ലോർഡെയിൽ മാരിയോട്ട് കോറൽ സ്പ്രിങ്സ് കൺവൻഷൻ സെന്റർ (11775 ഹീറോൺ ബേയ് ബളവാഡ്, കോറൽ സ്പ്രിങ്സ്, ഫ്ലോറിഡ 33076) വെച്ച് നടക്കുന്ന പതിനാലാമത് ഐ.പി.സി. ഫാമിലി കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി ജോസ് സാമുവേൽ അറിയിച്ചു.

അനുഭവസമ്പത്തും ജ്ഞാനവും നേടിയ ദൈവദാസന്മാരും ഗായകരും ഈ വർഷത്തെ കോൺഫറൻസിന് എത്തി ചേരുമെന്നും കടന്നു വരുന്ന ജനത്തിന് കോൺഫറൻസ് ഹാളിനടുത്ത് തന്നെ താമസ സൗകര്യവും ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നത് ഈ കോൺഫറൻസിന്റെ പ്രത്യേകതയാണെന്നും നാഷണൽ കൺവീനർ പാസ്റ്റർ ജോൺ തോമസ് അറിയിച്ചു. ഇതിനോടകം തന്നെ അമേരിക്കയുടെ വിവിധ പട്ടണങ്ങളിൽ പ്രമോഷണൽ മീറ്റിങ് നടന്നു കഴിഞ്ഞു. സെന്റർ ഫ്ലോറിഡ, സൗത്ത് ഫ്ലോറിഡ, ഹൂസ്റ്റൺ, ഒക്കലഹോമ, ഡാലസ്, ന്യൂയോർക്ക് എന്നീ സ്ഥലങ്ങളിൽ നടന്ന പ്രമോഷനൽ മീറ്റിങുകൾ വൻ വിജയകരമായിരുന്നു.

സാമ്പത്തിക സഹായങ്ങളും പരസ്യങ്ങളും നൽകുകയും രജിസ്ട്രേഷൻ എടുക്കുകയും ചെയ്ത ശുശ്രൂഷകന്മാർ, വിശ്വാസികൾ എന്നിവരോട് നന്ദി അറിയിക്കുന്നതോടൊപ്പം തന്നെ ഇനിയും പരസ്യങ്ങൾ നൽകുവാനും റജിസ്ട്രേഷൻ എടുക്കുവാനും താൽപര്യമുള്ളവർ എത്രയും വേഗം എടുക്കണമെന്ന് നാഷണൽ ട്രഷറർ സാം വർഗ്ഗീസ് അറിയിച്ചു. യുവജന സമ്മേളനത്തിന്റെ പ്രധാന ഘടകങ്ങളായ മൂസിക്ക് ബാൻഡും കായിക മത്സരത്തിനുള്ള ക്രമീകരണങ്ങളും പൂർത്തിയായതായി നാഷണൻ യൂത്ത് കോർഡിനേറ്റർ സാം മാത്യു അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും ഓൺ ലൈൻ രജിസ്ട്രേഷനും ഐപിസിഫാമിലികോൺഫറൻസിന്റെ വെബ് സൈറ്റ് സന്ദർശിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.