കേരളത്തില്‍ എന്‍ഡിഎ സഖ്യം നിലവില്‍വന്നു; സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്നു നയരേഖ

തിരുവനന്തപുരം: കേരളത്തില്‍ ഔദ്യോഗികമായി എന്‍ഡിഎ സഖ്യം നിലവില്‍വന്നു. കേരളത്തിലെ എന്‍ഡിഎയില്‍ ബിഡിജെഎസ് ഉള്‍പ്പെടെ 10 പാര്‍ട്ടികളാണ് ഉള്ളത്. കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപനം നടത്തി. തുടര്‍ന്ന് എന്‍ഡിഎയുടെ നയരേഖ പുറത്തിറക്കി. മദ്യ ഉപഭോഗം നിയന്ത്രിക്കുമെന്നു നയരേഖയില്‍ പറയുന്നു. ഒരാള്‍ക്കു 250 മില്ലി ലീറ്റര്‍ മദ്യം മാത്രമേ നല്‍കൂ. സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ല. മുഴുവന്‍ ഭൂരഹിതര്‍ക്കും രണ്ടു വര്‍ഷത്തിനുള്ളില്‍ ഭൂമി. രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കും. പത്താംക്ലാസ് യോഗ്യതയുള്ള മുഴുവന്‍ ആദിവാസി യുവാക്കള്‍ക്കും സര്‍ക്കാര്‍ ജോലി. ആയിരം ക്ഷീരഗ്രാമങ്ങളും സ്റ്റാര്‍ട്ട്അപുകളും തുടങ്ങും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രണ്ട് മണിക്കൂര്‍ കൊണ്ടെത്താവുന്ന അതിവേഗ പാത ഏഴ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ പാര്‍പ്പിട പദ്ധതി തുടങ്ങും എന്നിവയാണ് നയരേഖയിലെ പ്രധാനവാഗ്ദാനങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.