സിറോ മലബാർ കത്തീഡ്രൽ മതബോധന സ്കൂൾ രജതജൂബിലി നിറവിൽ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: സിറോ മലബാർ കത്തീഡ്രൽ മതബോധന സ്കൂൾ രജതജൂബിലി ആഘോഷങ്ങൾ മേയ് 7ന്. സുപ്രധാന നാഴികക്കല്ലായ 25 വർഷം പിന്നിടുമ്പോൾ നാളത്തെ വിശുദ്ധരെ വാർത്തെടുക്കുക എന്ന ഈ വിശ്വാസപരിശീലന സംരംഭത്തിൽ ഭാഗഭാക്കായ ഓരോരുത്തരേയും ഓർമ്മിക്കാനും, ആദരിക്കാനും, ഒത്തുചേരാനുമായുള്ള ഒരു അസുലഭ ദിനമായിരിക്കും ഇതെന്ന് ഇടവക വികാരിയും രൂപതാ മതബോധന ഡയറക്ടറുമായ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ പറഞ്ഞു. മേയ് 7 ശനിയാഴ്ച 3 മുതൽ 8 വരേയാണ് ആഘോഷങ്ങളെന്നും ഇതിലേക്കായി ഏവരേയും ക്ഷണിക്കുന്നതായും സ്കൂൾ ഡയറക്ടർ സി. ജസ്ലിൻ അറിയിച്ചു.

‘ഈശോയെ അറിയുക, ഈശോയെ സ്നേഹിക്കുക, നല്ലൊരു സമൂഹം വാർത്തെടുക്കുക’ എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യമായി തെരഞ്ഞെടുത്തിരിക്കുന്നത്. 3 മണിക്ക് ആരംഭിക്കുന്ന ഒത്തുചേരലിനുശേഷം നാളിതുവരെ സñുത്യർഹ സേവനം ചെയ്ത വിശ്വാസപരിശീലകരെ പ്രത്യേകം ആദരിക്കുന്നു. എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഇപ്പോൾ പഠിച്ചുകൊണ്ട ിരിക്കുന്ന വിദ്യാർത്ഥികളും ഒന്നുചേരുന്ന ഈ വേള ഒരു ആശയവിനിമയ വേദികൂടിയാവും. മികച്ച വിദ്യാർത്ഥികൾക്ക് നൽകുന്ന ഫാ. കുര്യാളശേരി അവാർഡ് ജേതാക്കൾ ഒരേ വേദിയിൽ വന്നുചേരുന്നു എന്ന പ്രത്യേകതയും ഈ സംഗമത്തിനുണ്ടാകും. തുടർന്ന് ഭക്ഷണത്തിനുശേഷം ‘ജെറീക്കോയുടെ മതിലുകൾ’, ‘നോഹയുടെ പെട്ടകം’ എന്നീ ദൃശ്യാവിഷ്കാരങ്ങൾ ഉണ്ട ായിരിക്കും. അതിമനോഹരമായ, ഭക്ത്യാദരപൂർവ്വം ഒരുക്കിയ കലാവിരുന്ന് കുഞ്ഞുങ്ങളുടെ വിശ്വാസപരിശീലനത്തിന്റെ പ്രതിഫലനമായിരിക്കും. ഈ സംഗമത്തിൽ വന്നുചേരുവാനായി ഏവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിക്കുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.