ശരണം വിളിയുടെ ശംഖൊലിമുഴക്കിയ വിഷുപ്പുലരി

ഷിക്കാഗോ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍കണിയൊരുക്കി ഗീതാമണ്ഡലം വിഷു ആഘോഷിച്ചു. ഏതൊരു മലയാളിയുടെ മനസ്സിലും സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കുന്ന ദിനമാണ് വിഷു. നല്ല നാളയേ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളാണ് വിഷു സമ്മാനിക്കുന്നത്. ഒരു വര്‍ഷത്തെ ഫലം വിഷുക്കണിയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഒരു ജന്മത്തിന്റെ സുക്രുതമാണ് ഇക്കുറി ഗീതാമണ്ഡലം, ചിക്കാഗോ മലയാളികള്‍ക്കായി കണിയോരുക്കിയത്. ഷിക്കാഗോയിലെ ഹൈന്ദവ സമൂഹത്തിന്റെ ചിരകാല സ്വപ്ന സാഫല്യമാണ് ഈ വിഷുപ്പുലരിയില്‍ വന്നണഞ്ഞത്.

geethamandalam_pic8.jpg.image.784.410

മാമല നാടിന്റെ കുലദൈവം ശ്രീ ധര്‍മ്മശാസ്താവിന്റെ പഞ്ചലോഹ വിഗ്രഹം ഗീതമാണ്ഡലത്തിന്റെ നാലമ്പലത്തിനുള്ളില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത് അമേരിക്കന്‍ ഹൈന്ദവ വിശ്വാസികളെ സംമ്പന്ധിക്കുന്നിടത്തോളം ആനന്ദദായകവും അഭിമാനാര്‍ഹവുമാണ്. ഏപ്രില്‍ 16, ശനിയാഴ്ച രാവിലെ 6.30 മുഖ്യ താന്ത്രികന്‍ ശ്യാം ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ ശുഭാരംഭം കുറിച്ച പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്ക് ആനന്ത് പ്രഭാകര്‍ നേതൃത്വം നല്‍കി.

ഗണപതി ഹോമത്തിനുശേഷം പഞ്ചപുണ്യാഹം, രക്ഷാകലശം, വാസ്തുഹോമം, വാസ്തുപുണ്യാഹം, വരുണനെയും സപ്തനദികളെയും ജലദ്രോണിയില്‍ ആവാഹിച്ച് ഭഗവാനെ ജലത്തില്‍ ശയനവസ്ഥയില്‍ ജലാധിവാസം. അതിനുശേഷം നാല്പാമരപ്പൊടി കൊണ്ടു കഴുകി, പുണ്യാഹ മന്ത്രം, ത്രിശുദ്ധി എന്നീ മന്ത്രങ്ങളും കൊണ്ട ് ശുദ്ധി വരുത്തി അഷ്ഗ ദ്രവ്യകലശം പൂജിച്ച് ആടി, അയ്വപ്പ മൂലമന്ത്രം 108 ഉരുവിട്ടു പൂജ നടത്തിയശേഷം മേല്‍ശാന്തി ഭട്ടതിരിപ്പാട് സ്ഥാപന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ചു.

തദവസരത്തില്‍ ഷിക്കാഗോയുടെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ ജാതിമത ഭേദമന്യേ ശ്രീ അയ്വപ്പസ്വാമിയുടെ അനുഗ്രഹാശിവാദതിനായി സന്നിഹിതരായിരുന്നു. ഭാരതീയ, വൈദിക, പൗരാണിക സമ്പ്രദായങ്ങള്‍ സമന്വയിച്ച പ്രതിഷ്ഠ ഭക്തര്‍ക്ക് അങ്ങേയറ്റം ആനന്ദവും, അനുഗ്രഹദായകവും ആയിത്തീരുമെന്ന് ശ്രീ ആനന്ത് പ്രഭാകര്‍ അഭിപ്രായപ്പെട്ടു.

geethamandalam_pic2.jpg.image.784.410

അത്യന്തം അയ്വപ്പ ഭക്തരും ഗീതാമണ്ഡലത്തിന്റെ അഭ്യുതകാംക്ഷിയുമായ ശിവ ഗുരുസ്വാമിയും പത്‌നി ബിന്ദു വിനയാകവും ആണ് ഏകദേശം 50 കിലോയോളം ഭാരമുള്ള പഞ്ചലൊഹനിര്‍മ്മിത അയ്വപ്പവിഗ്രഹം വഴിപാടായി സമര്‍പ്പിച്ചത്, അദ്ദേഹത്തിനോടും കുടുംബത്തോടുമുള്ള കൃതജ്ഞത തദവസരതില്‍ പ്രസിഡന്റ് ജയ് ചന്ദ്രന് രേഖപ്പെടുത്തി.

ഉച്ചക്ക് 1.30 തോടു കൂടി സമാപിച്ച പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്കുശേഷം അതിവിപുലമായ വിഷു ആഘോഷപരിപാടികളായിരുന്നു സംഘാടകര്‍ ഒരുക്കിയിരുന്നത്.

അകം പൊരുളായ മാതൃവാത്സല്യത്തിന്റെ നിറദീപമായ രാധാദേവി പ്രഭാകറില്‍ നിന്ന് നാണയത്തുട്ടുകളും , മിഠായും വിഷുക്കൈനീട്ടം ലഭിച്ച ആബാലാവൃദ്ധം ജനങ്ങളും ആമോദത്താല്‍ ആഹ്ലാദഭരിതരായി. പതിവുപോലെ ഇക്കുറിയും നെറ്റിയില്‍ ചന്ദനവും ചുണ്ട ില്‍ നിറപുഞ്ചിരിയുമായി നാണയക്കലശവും കൈയിലേന്തി വന്നെത്തിയത് മറ്റാരുമല്ല ,ഗീതാമണ്ഡലം തറവാട്ടിലെ ഏവര്‍ക്കും പ്രിയപ്പെട്ടവളും, സുപരിചിതയും ആയ മണി ചന്ദ്രന്‍ ആണ്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മണി ചന്ദ്രന്‍ വിഷുക്കൈനീട്ടവുമായെത്തുന്നത്.

താലപ്പോലിയും കൈകളിലേന്തി ആര്‍പ്പുവിളിയോടെ ഭഗവാനെ വരവേറ്റ ഗീതാമണ്ഡലം യുവതി സംഘവും, ചിട്ടയോടെ രജിസ്‌റ്റേഷന്‍ നടപടികള്‍ നിയന്ത്രിച്ച ബാലാ ബാലിക സംഘവും മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചതെന്ന് സംഘാടക സമിതി വിലയുരുത്തി. ചടങ്ങുകള്ക്ക് ചെണ്ട യുടേയും പഞ്ച വാദ്യത്തിന്റെയും മേള മാധുര്യം നല്ല്കിം കൊണ്ട ് ശ്രി. അജികുമാറിന്റെ നേത്രുത്വത്തില്‍ ചിക്കാഗോ കലാക്ഷേത്ര ടീം ആസ്വാദകരെ അക്ഷരാര്‍ത്ഥിത്തില്‍ വിസ്മയിപ്പിച്ചു.

ഗൃഹാതുരത്വത്തിന് തെല്ലും ഇടം നല്‍കാതെ, യഥാര്‍ത്ഥ തൂശനിലയില്‍ വിളമ്പിയ സദ്യവട്ടങ്ങളും, മേമ്പോടിക്ക് നാടന്‍ ശീലുകളും കടംകഥകളും, അക്ഷരാര്‍ഥത്തില്‍ പുരാതനവും. പരമ്പരാഗതവുമായ ഒരു വിഷു ദിനമാണ് ഇക്കുറി ഗീതാമണ്ഡലം ഒരുക്കിയത്.

ഒരു സംഘടനയില്‍ നിന്നും സമാനത വിളിച്ചോതുന്ന സമാജത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് ഇക്കുറി വിഷുവിലൂടെ ഗീതാമണ്ഡലം കൈവരിച്ചത് അയ്വപ്പസ്വാമിയുടെ അനുഗ്രഹവും, അംഗങ്ങളുടെ നീസ്വാര്‍ഥ സേവനവും ആണ് ഈ വലിയ നേട്ടത്തിന് പിന്നിലെന്നു പ്രസിഡണ്ട ് ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചരിത്ര ദിനവും വിഷു സദ്യയും വിജയകരം ആക്കാന്‍ ബൈജു എസ്. മേനോന്‍, രേഷ്മി ബാജു, പ്രസാദ്പിള്ള, അജി പിള്ള, നാരായണന്‍ കുട്ടപ്പന്‍, ബിജു കൃഷ്ണന്‍, അനിലാല്‍ ശ്രീ്‌നിവാസന്‍, രമ നായര്‍, ആനന്ദ്പ്രഭാകര്‍ തുടങ്ങിയ നിരവധി പേര്‍ അഹോരാത്രം പ്രവര്‍ത്തിച്ചു.

നിറഞ്ഞ മനസ്സോടെയും, ചാരിതാര്‍ഥ്യത്തോടെയും യാത്രപറഞ്ഞിറങ്ങിയ അംഗങ്ങള്‍ക്ക് ബൈജു എസ്. മേനോന്‍ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി. കലിയുഗവരദന്റെ വരവിനാല്‍ അനുഗ്രഹീതമായ ഗീതാമണ്ഡലത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിഅംഗങ്ങള്‍ അറിയിച്ചു.

ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളും, സനാതനധര്‍മ്മവും ഉയര്‍ത്തിപ്പിടിക്കുവാന്‍ ഗീതാമണ്ഡലം അനുവര്‍ത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പ്രശംസ ആര്‍ഹിക്കുന്നു. ഇത്തരം പ്രവര്‍ത്തങ്ങക്ക് തുടക്കം കുറിച്ച മഹാരഥന്മാര്‍ക്ക് മുന്‍പില്‍ സാദരം പ്രണമിക്കാം. റിപ്പോര്‍ട്ട്
തയ്യാറാക്കിയത്: ബിജു കൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *