പെണ്‍കടുവയേയും കുഞ്ഞുങ്ങളേയും വിഷം കൊടുത്തുകൊന്നു

സിയോനി: മധ്യപ്രദേശിലെ പെഞ്ചിലെ പ്രത്യേക കടുവ സംരക്ഷണ കേന്ദ്രത്തില്‍ മൂന്നു കടുവകളെ വിഷം കൊടുത്തുകൊന്ന നിലയില്‍ കണ്ടെത്തി. 12 വയസുള്ള ബാഗ്ഹിന്‍ നാല എന്ന പെണ്‍കടുവയുടേയും എട്ടുമാസം വീതം പ്രായമുള്ള കുഞ്ഞുങ്ങളുടേയും ജഡമാണ് കണ്ടെത്തിയത്. കടുവ സംരക്ഷണ കേന്ദ്രത്തിന്റെ മധ്യഭാഗത്താണ് ജഡം കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ ആരേയും പിടികൂടിയിട്ടില്ല.
കടുവ സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍ കടുവയ്ക്കും കുഞ്ഞുങ്ങള്‍ക്കും പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പെണ്‍ കടുവയുടെ മൂന്നാമത്തെ കുഞ്ഞിനായി അന്വേഷണം നടക്കുകയാണെന്നും നാലാമതൊരു കുഞ്ഞുള്ളതായി അറിയില്ലെന്നും ഫീല്‍ഡ് ഡയറക്ടര്‍ അറിയിച്ചു.
ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് വന്യമൃഗവേട്ടക്കാര്‍ യഥേഷ്ടം വിഹരിച്ചിരുന്ന ഇടമായിരുന്നു പെഞ്ച്. എന്നാലിപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കടുവ സംരക്ഷണ കേന്ദ്രമായാണ് പെഞ്ച് അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.