എന്തുകൊണ്ട് മല്യയും ലളിത് മോഡിയും ഇപ്പോഴും വിദേശത്ത്? മോദിയോട് രാഹുല്‍

ദിഗ്‌ബോയി: വിദേശത്തു നിന്നും കള്ളപണം കൊണ്ടുവരുമെന്ന് മോദി വാഗ്ദാനം നല്‍കിയിട്ട് എന്തുകൊണ്ട് മദ്യവ്യവസായിയായ വിജയ് മല്യയും മുന്‍ ഐപി എല്‍ മേധാവി ലളിത് മോദിയും ഇപ്പോഴും വിദേശത്തു തുടരുന്നതെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചോദിച്ചു. അസമില്‍ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ ചോദ്യം ഉന്നയിച്ചത്.
ഒരു വശത്ത് മോദി കള്ളപണം തിരിച്ചുകൊണ്ടു വരുമെന്ന് പറയുമ്പോള്‍ മറുവശത്ത് മല്യ രാജ്യത്തു നിന്നും പലായനം ചെയ്യുന്നു. മല്യ രാജ്യം വിടുന്നതിന് രണ്ടു മൂന്നു ദിവസം മുമ്പ് മല്യയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പാര്‍ലമെന്റില്‍ നിന്നു സംസാരിച്ചിരുന്നു. എന്തു ചര്‍ച്ചയാണ് അവര്‍ തമ്മില്‍ നടന്നത്? രാഹുല്‍ ചോദിക്കുന്നു.
മോദി കള്ളപണത്തിനെതിരെ പൊരുതണം എന്ന് പറഞ്ഞപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ ‘കാലാ ധന്‍കോ സഫേദ് കരോ’ എന്നൊരു സ്‌കീം കൊണ്ടുവന്നു. ആസാമില്‍ മോദി പ്രസംഗിച്ചു, എന്നാല്‍ മല്യയെ കുറിച്ചോ ലളിത് മോഡിയെ കുറിച്ചോ ‘ഫെയര്‍ ആന്റ് ലൗലി സ്‌കീമി’നെ കുറിച്ചോ സംസാരിച്ചില്ല. ബി.ജെ.പിക്ക് എന്ത് കള്ളത്തരവും പറയാമെന്നും ജനങ്ങള്‍ അവര്‍ പറയുന്നതേ കേള്‍ക്കു എന്നു കരുതുന്നതെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ആംനെസ്റ്റ് സ്‌കീമിനെയാണ് രാഹുല്‍ ‘ഫെയര്‍ ആന്റ് ലൗലി സ്‌കീ’മെന്ന് പരിഹസിച്ചത്. ഏത് കൊള്ളക്കാരനും, ഭീകരനും, ക്രിമിനലിനും ഇന്ത്യയില്‍ അവരുടെ കള്ളപണം വെളുപ്പിക്കാന്‍ കഴിയും. സര്‍ക്കാരിന് മിനിമം നികുതി അടച്ചാല്‍ മാത്രം മതി അദ്ദേഹം പറഞ്ഞു. മോദി ഇവിടെ വികസനത്തെ കുറിച്ച് സംസാരിക്കും. എന്നാല്‍ ഇന്ത്യക്കാരെ തമ്മിലടിപ്പിക്കുന്നിടത്ത് എന്ത് വികസനം വരാനാണ്. എന്നാല്‍ പരസ്പര സ്‌നേഹത്തോടൊപ്പമാണ് കോണ്‍ഗ്രസ് നില്‍ക്കുന്നതെന്നും മോദിയെ വീണ്ടും ആക്രമിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.