ഐസിസ് ബന്ദികളുടെ തലയറുക്കുന്ന പുതിയ വീഡിയോ പുറത്ത്

ബാഗ്ദാദ്: ഇറാഖിലെ തെരുവില്‍ വച്ച് ഐസിസ് ഭീകരന്‍ മൂന്നു ബന്ദികളുടെ തലയറുക്കുന്ന പുതിയ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പരക്കുന്നു. ബന്ദികളുടെ തലയറുക്കുന്നതിന് മുമ്പ് ഭീകരന്‍ പെഷ്‌മേര്‍ഗാ സേനയ്ക്ക് നേരെ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ദൃശ്യങ്ങളില്‍ ഓറഞ്ച് ജമ്പ്‌സ്യൂട്ട് ധരിച്ചിരിക്കുന്ന മൂന്നു ബന്ദികള്‍ മുട്ടുകുത്തി തലതാഴ്ത്തിയിരിക്കുന്നതായി കാണാം. അതില്‍ ഒരാളുടെ പിറകെ കൈയില്‍ ഒരു കത്തിയുമായി ഐസിസ് ഭീകരനും നില്‍ക്കുന്നു. തുടര്‍ന്ന് അയാള്‍ എന്തോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതിനുശേഷം ഒരു ബന്ദിയുടെ തലയറുത്തു.
വീഡിയോയില്‍ ഭീകരന്‍ കുര്‍ദ്ദിഷ് പ്രസിഡന്റ് മസൗദ് ബര്‍സാനിയെയും ഭീഷണിപ്പെടുത്തുന്നുണ്ട്. ഐസിസ് നിയന്ത്രണത്തിലായിരുന്ന ഹാസാക്കാഹ് പ്രവിശ്യ കുര്‍ദ്ദിഷ് സേന തിരിച്ചു പിടിച്ചിരുന്നു. ഇത് ഐസിസിന് വലിയ നഷ്ടമാണ്. ഇതിന്റെ പ്രതികാരമായാണ് മൂന്നു കുര്‍ദ്ദിഷ് ബന്ദികളുടെ തലയറുത്തത്. ഐസിസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന തിക്രിത്ത്, കിര്‍ക്കുക്ക്, വടക്കന്‍ ഇറാഖിലെ ചില സ്ഥലങ്ങള്‍ എന്നിവ അവര്‍ നഷ്ടമായി കഴിഞ്ഞു. കൂടാതെ റമാദി, പാല്‍മിറ എന്നിവിടങ്ങളില്‍ നിന്നും സിറിയന്‍ സൈന്യം ഐസിസ് പോരാളികളെ പുറത്താക്കി നിയന്ത്രണം തിരിച്ചുപിടിച്ചു. യു.എസ് വ്യോമാക്രമണത്തിന്റെ സഹായത്തോടെ ഐസിസില്‍ നിന്നും മൊസൂളും തിരിച്ചുപിടിക്കാനുള്ള പദ്ധതിയിലാണ് കുര്‍ദ്ദിഷ് സേന. വീഡിയോ കാണാന്‍ യുട്യൂബില്‍ https://www.youtube.com/watch?v=GOisOHCZGiE ഈ ലിങ്ക് സെര്‍ച്ച് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.