പാലായില്‍ കെ.എം.മാണിക്കെതിരെ ഇത്തവണയും മാണി സി. കാപ്പന്‍

തിരുവനന്തപുരം: പാലായില്‍ കെ.എം.മാണിക്കെതിരെ എന്‍.സി.പിയുടെ മാണി.സി.കാപ്പന്‍ മല്‍സരിക്കും. തുടര്‍ച്ചയായ മൂന്നാം തവണയാണ് കാപ്പന്‍ മാണിയെ നേരിടുന്നത്. കോട്ടയ്ക്കലില്‍ എന്‍.എ.മുഹമ്മദ്കുട്ടിയും കുട്ടനാട് തോമസ് ചാണ്ടിയും എലത്തൂരില്‍ എ.കെ.ശശീന്ദ്രനുമാണ് മറ്റു സ്ഥാനാര്‍ഥികള്‍.
2001 മുതല്‍ പാലയില്‍ എന്‍.സി.പിയാണ് മത്സരിക്കുന്നത്. 2001ല്‍ ഉഴവൂര്‍ വിജയനാണ് മാണിയെ നേരിട്ടത്. 2006ല്‍ മാണി.സി.കാപ്പന്‍ രംഗത്തെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാണിയുടെ ഭൂരിപക്ഷം 5259ലേയ്ക്ക് കുറച്ചുകൊണ്ടുവരാന്‍ മാണി.സി.കാപ്പന് കഴിഞ്ഞിരുന്നു. എന്‍.സി.പി ദേശീയ സെക്രട്ടറി ജിമ്മി ജോര്‍ജിന്റെ പേരും മണ്ഡലത്തില്‍ സജീവ പരിഗണനയിലുണ്ടായിരുന്നു. അതേസമയം, പാലായില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ആരാകുമെന്ന് ഉറപ്പായിട്ടില്ല. പി.സി.തോമസ് മല്‍സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.