സോളാര്‍ ജുഡിഷ്യല്‍ കമ്മിഷന്‍ സരിത എസ്.നായരെ വിസ്തരിക്കില്ല

കൊച്ചി: സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ്.നായരുടെ വിസ്താരം സോളാര്‍ ജുഡിഷ്യല്‍ കമ്മിഷന്‍ അവസാനിപ്പിച്ചു.ഷൂട്ടിംഗ് തിരക്കെന്നും മറ്റും പറഞ്ഞ് നിരന്തരം വിസ്താര നടപടികളില്‍ നിന്ന് സരിത ഒഴിഞ്ഞു മാറുന്നതിനെ തുടര്‍ന്നാണിതെന്ന് കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി.
തനിക്ക് പലതും വെളിപ്പെടുത്താനുണ്ടെന്നും തെളിവുകള്‍ ഹാജാരാക്കാമെന്നും സരിത കമ്മിഷന് മുന്പാകെ പറഞ്ഞിരുന്നു. എന്നാലിതുവരെ സരിത അതിനു തയ്യാറായില്ല. ഈ സാഹചര്യത്തില്‍ സരിതയുടെ വിസ്താരം നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ തന്നെ വിസ്താരം അവസാനിപ്പിക്കുകയാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. സരിതയ്ക്ക് നിരവധി തവണ അവസരങ്ങള്‍ നല്‍കിയതാണ്. അത് വേണ്ടവിധം ഉപയോഗിക്കാനാണോ തനിക്ക് പറയാനുള്ളത് കമ്മിഷനെ ബോദ്ധ്യപ്പെടുത്താനോ സരിത തയ്യാറായില്ലെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി.
തെളിവുകള്‍ ഹാജരാക്കണമെന്ന് സരിതയ്ക്ക് തോന്നിയാല്‍ അഭിഭാഷകന്‍ മുഖേന ഹാജരാക്കാം. അന്വേഷണത്തെ സഹായിക്കുന്നതാണെങ്കില്‍ തെളിവുകള്‍ കമ്മിഷന്‍ പരിശോധിച്ച് നടപടി എടുക്കുമെന്നും ശിവരാജന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.