ജസിക്ക വീണ്ടും എഴുതി ”ആ ഇര ഞാന്‍ തന്നെ”

വാഷിങ്ടണ്‍: ‘ലക്കിയെസ്റ്റ് ഗേള്‍ എലൈവ്’ എന്ന നോവല്‍ ഒരു പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയാവുന്ന ദുഃഖകഥ പറഞ്ഞപ്പോള്‍ ലോകം കണ്ണുനീര്‍ തുടച്ചു. നോവലിസ്റ്റ് ജസിക്ക നോളിന്റെ ആദ്യ നോവലായ ‘ലക്കിയെസ്റ്റ് ഗേള്‍ എലൈവ്’ വന്‍ പ്രശസ്തി നേടി ചൂടപ്പം പോലെ വിറ്റുപോവുകയും ചെയ്തു. 2015ല്‍ ആണ് ജസിക്ക ഈ നോവലെഴുതിയത്. ടിഫാനി ഫനേലി എന്ന മുഖ്യകഥാപാത്രം സ്വന്തം കഥ പറയുന്ന രൂപത്തിലാണു നോവല്‍. ആരാണു ടിഫാനി എന്നു ചോദിച്ചവരോടൊക്കെ ഒരു പുഞ്ചിരിയില്‍ ജസിക്ക മറുപടിയൊതുക്കി. ഒരു വര്‍ഷത്തിനു ശേഷം ജസിക്ക തുറന്നുപറയുന്നു ”ആ ഇര ഞാന്‍ തന്നെ.” തന്റെ സ്‌കൂളിലെ ഒരു പാര്‍ട്ടിയില്‍ ബോധം നഷ്ടപ്പെട്ടപ്പോള്‍ സഹപാഠികള്‍ തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവമാണ് നോവലാക്കി ജസിക്ക എഴുതിയത്. നോവല്‍ സമര്‍പ്പിച്ച് ജസിക്ക എഴുതിയ രണ്ടേ രണ്ടു വാക്കുകള്‍ ‘ഐ നോ’ (എനിക്കറിയാം) ഇതു കല്‍പിതകഥയല്ലെന്ന തോന്നലുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജസിക്ക ഒരു ലേഖനത്തിലെഴുതി. ‘എനിക്കറിയാം’ എന്നു മാത്രം ഞാന്‍ എഴുതരുത്. ”അതു ഞാന്‍ തന്നെയാണ്.”

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.