സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാള്‍ മാര്‍ച്ച് 13 ന്

ന്യൂജഴ്‌സി: സോമര്‍ സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാള്‍ മാര്‍ച്ച് 13 ഞായറാഴ്ച ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണെന്ന് വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേപ്പോലെ ഇടവകയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമഥേയം സ്വീകരിച്ചിട്ടുള്ളരുള്‍പ്പെടെ 50 ഓളം കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്നാണ് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നതെന്ന് തിരുനാളിന്റെ കോര്‍ഡിനേറ്റര്‍ ആന്റണി ജോസഫ് പറഞ്ഞു.

ഞായറാഴ്ച രാവിലെ 9.45 ന് ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഷിക്കാഗോ രൂപതാ യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. വിനോദ് മഠത്തിപ്പറംമ്പില്‍ മുഖ്യകാര്‍മികനായിരിക്കും.ഇടവക വികാരി ഫാ.തോമസ് കടുകപ്പിള്ളില്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്നു ആഘോഷമായ ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച കാഴ്ച സമര്‍പ്പണം, നേര്‍ച്ച സദ്യ എന്നിവ നടക്കും. സമീപ ദേവാലയങ്ങളില്‍ നിന്നുള്ള വൈദികരും വിശുദ്ധ ദിവ്യബലിയില്‍ പങ്കെടുക്കും.

വിശുദ്ധന്റെ മധ്യസ്ഥ തിരുനാള്‍ ഇടവക സമൂഹം ഒന്നായി ആഘോഷിക്കുമ്പോള്‍ ആത്മീയ നിറവിലും, വിശ്വാസത്തിലും കൂടുതല്‍ തീക്ഷണതയുള്ളവരാകുവാന്‍ തിരുനാള്‍ ദിവസങ്ങളിലെ തിരുകര്‍ മ്മങ്ങളില്‍ ഭക്ത്യാദരവുകളോടെ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍ , തോമസ് ചെറിയാന്‍ പടവില്‍, മേരീദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവര്‍ എല്ലാവരേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു,

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്റണി ജോസഫ് (കോര്‍ഡിനേറ്റര്‍) (908) 3311250, ടോം പെരുമ്പായില്‍ (ട്രസ്റ്റി) (646) 3263708, തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) (908) 9061709, മേരീദാസന്‍ തോമസ്(ട്രസ്റ്റി) (201) 9126451, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828

Leave a Reply

Your email address will not be published. Required fields are marked *