നോമ്പുകാല ചിന്തകള്‍-1

ബൈബിള്‍ പഴയനിയമത്തിലെ ലേവ്യപുസ്തകം യഹൂദമതത്തിലെ ഉത്സവങ്ങളും പാരമ്പര്യങ്ങളും വിശദീകരിക്കുന്നുണ്ട്. എന്‍സൈക്ലോപീഡിയ യുദായിക്ക ആധികാരികമായി ആധുനിക ലോകത്തിന് ഇവയൊക്കെ പഠിക്കുവാന്‍ സഹായിക്കുന്നു. വര്‍ഷാരംഭമെന്നാല്‍ യോംകിപുര്‍, കാര്‍ഷികവിളവെടുപ്പുമായി ബന്ധപ്പെട്ട സുക്കോത്ത് ഉത്സവം, സമര്‍പ്പണത്തിന്റെ ഹനുക്ക, പ്രേര്‍ഷ്യയില്‍ നിന്നുള്ള വീണ്ടെടുപ്പിനെ ഓര്‍മ്മിക്കുന്ന പൂരീയം, ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ശാബദാചരണം. പെസഹ, പാരമ്പര്യവുമായി ബന്ധപ്പെട്ട ചേലാകര്‍മ്മം, ബെര്‍മിസ്‌വ, ഭവനങ്ങളില്‍ സൂക്ഷിക്കുന്ന മെസ്‌വ്യ ചുരുളുകള്‍, പ്രാര്‍ഥനയുടെ തൊപ്പി യാര്‍മുല്‍ക്കി, ഇവയൊക്കെ – യഹൂദ മതപാരമ്പര്യത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകള്‍ വിശാലമാക്കുന്നു.

എല്ലാറ്റിനും മുന്നില്‍ നില്‍ക്കുന്നത് ശാബദാചരണമായിരുന്നു. മനുഷ്യന്റെ പറുദീസ വാസത്തിലും പഴക്കമുള്ളതാണ് ശാബദിന്റെ ചരിത്രം. ദൈവം അനുഭവിച്ച സ്വസ്തത, 10 കല്പനകളില്‍ 4-ാമത്തെ കല്പനയിലൂടെ (Remember the sabbath day and keep it holy…) ദൈവം അനുഗ്രഹിച്ച ദിവസം. ആദ്യത്തെ 3 കല്പനകള്‍ ദൈവവും മനുഷ്യനുമായിട്ടുള്ള ബന്ധമാണ് കല്പിച്ചിരിക്കുന്നത്. 5 മുതല്‍ 10 വരെയുള്ള 6 കല്പനകള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം ഏതു വിധത്തില്‍ ആയിരിക്കണമെന്നതിന്റെ നിര്‍ദേശമാണ്. ഇതിനിടയിലാണ് 4-ാമത്തെ കല്പനയുടെ സ്ഥാനം. ശാബദാചരണത്തിന്റെ കല്പന ഈ വിധത്തില്‍ ആദ്യത്തെ മൂന്നും അവസാനത്തെ ആറും കല്പനകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായി നിലകൊള്ളുന്നു. യഹൂദ എഴുത്തുകാരനായ ആഹാദ് ഹാമം (Ahad – Ha-‘am) ഇപ്രകാരം രേഖപ്പെടുത്തി – The more than Israel kept the Sabath – the Sabat has kept Israel. ഇത്രയും അഗാധമായിരുന്നു അവരുടെ ശാബദുമായിട്ടുള്ള ബന്ധം. പഴയനിയമപ്രവാചകര്‍ പല സന്ദര്‍ഭങ്ങളിലും ശക്തമായി ഇതിനെ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. യിരമ്യാവ് 17.27ല്‍ നിങ്ങള്‍ എന്നെ അനുസരിച്ച്, ശാബദ് ശുദ്ധമായി ആചരിക്കാതിരിക്കുകയും, ശാബദില്‍ ചുമടുമായി, യറുശലേമിന്റെ കവാടങ്ങളിലൂടെ പ്രവേശിക്കുകയും ചെയ്താല്‍, ഞാനതിന്റെ കവാടങ്ങള്‍ക്ക് തീകൊളുത്തും, അത് യെറുശലേമിന്റെ കൊട്ടാരങ്ങളെ വിഴുങ്ങും, ആരും കെടുത്തുകയില്ല. ഇപ്രകാരം ചിന്തിക്കുമ്പോള്‍ യഹൂദന്റെ ഹൃദയമിടിപ്പായിരുന്ന ശാബദ്.
ഉല്പത്തി 2.2 – സൃഷ്ടി കഴിഞ്ഞ് വിശ്രമിക്കുന്ന ദൈവത്തെ നാം കാണുന്നു. ഈ വിശ്രമദിവസത്തെ യഹൂദന്‍ കാലാകാലങ്ങളിലായി വികസിപ്പിച്ചു. ഇതിന്റെ ആദിമരൂപം ഒമഹമസവമ. ഇതില്‍നിന്നുള്ള നിയമങ്ങളുടെ വികാസമാണ് 63 തല്‍മൂദ് പുസ്തകങ്ങള്‍ – ഇതില്‍ ശാബദില്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ ഋൃൗയശി എന്ന് വിളിച്ചുവന്നു. ശാബദില്‍ ചെയ്യരുതാത്ത 39 നിയമങ്ങള്‍ ഉണ്ടായിരുന്നു. ഈ വിധം ശാബദ് നിരന്തരം കൈകാര്യം ചെയ്യപ്പെടുന്ന, പാലിക്കുന്ന ഒന്നായി മാറി. (Sabath is the longest tractate) ഒരു പ്രാണിയെപോലും നോവിക്കാതെ, സൗഖ്യപ്പെടാനുള്ള മനസ്സ് സൃഷ്ടിക്കുന്ന ദിവസമായി ശാബദ് സങ്കല്പം വളരുമ്പോള്‍ – പ്രായോഗികതയില്‍ മതനേതൃത്വനിര്‍മ്മിത നിയമങ്ങള്‍ ശാബദില്‍നിന്ന് ദൈവത്തെ അകറ്റുന്ന ദുരന്തപര്യവാസം കൂടി ചരിത്രത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാവുന്നതാണ്. അതുകൊണ്ട് നോമ്പുകാലം നാം ദൈവത്തില്‍നിന്ന് എത്ര ദൂരെ നില്ക്കുന്നുവെന്ന് ചിന്തിക്കാവുന്ന കാലമാണ്.

Leave a Reply

Your email address will not be published. Required fields are marked *