കണ്ണൂരില്‍ വിമാനമിറങ്ങി

 

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി. ബംഗളൂരുവില്‍ നിന്നു എത്തിയ വ്യോമസേനയുടെ കോഡ് 2 ബി എന്ന ചെറുവിമാനമാണ് ഇറങ്ങിയത്. കണ്ണൂര്‍ സ്വദേശിയായ എയര്‍മാര്‍ഷല്‍ ആര്‍. നമ്പ്യാരായിരുന്നു പൈലറ്റ്. മഹാരാഷ്ട്ര പൂനെ സ്വദേശി വിപിന്‍ മേനിയായിരുന്നു കോപൈലറ്റ്. വിമാനം പറന്നിറങ്ങുന്നതിന് ആയിരങ്ങളാണ് സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരീക്ഷണപ്പറക്കല്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷവും ബിജെപിയും ബഹിഷ്‌കരിച്ചു. വിമാനത്താവളത്തില്‍ 2500 മീറ്റര്‍ റണ്‍വേയാണ് പൂര്‍ത്തിയായത്. ഇതില്‍ 1500 മീറ്ററാണ് പരീക്ഷണപ്പറക്കലിനായി ഉപയോഗിച്ചതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.