ലിയനാര്‍ഡോ ഡികാപ്രിയോ നടന്‍; ബ്രി ലാര്‍സന്‍ നടി

 

ലോസ്എയ്ഞ്ചല്‍സ്: 88 ാമത് ഓസ്‌ക്കര്‍ പുരസ്‌ക്കാര വേദിയില്‍ ടൈറ്റാനിക് നായകന്‍ ലിയനാര്‍ഡോ ഡികാപ്രിയോ മികച്ച നടനുള്ള പുരസ്‌ക്കാരം നേടി. ബ്രി ലാര്‍സന്‍ നടിക്കുള്ള പുരസ്‌ക്കാരവും അലക്‌സാണ്ട്രസ് ഗോണ്‍സാല്‍വസ് ഇനാരിറ്റു മികച്ച സംവിധായകനും ആയപ്പോള്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരം സ്‌പോട്ട്‌ലൈറ്റ് നേടി.

ഡോള്‍ബി തീയറ്ററില്‍ നടന്ന ചടങ്ങില്‍ 12 നോമിനേഷനുണ്ടായിരുന്ന റവനന്റും മാഡ്മാക്‌സുമാണ് തിളങ്ങിയത്. മാഡ്മാക്‌സ് ആറ് പുരസ്‌ക്കാരങ്ങള്‍ നേടിയപ്പോള്‍ നടന്‍, സംവിധായകന്‍, ഛായാഗ്രാഹകന്‍ എന്നിങ്ങനെ മേജര്‍ പുരസ്‌ക്കാരങ്ങള്‍ നേടിയാണ് റവനന്റ് നിറഞ്ഞുനിന്നത്.

ദി റനവന്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ലിയാനാര്‍ഡോ ഡികാപ്രിയോയെ മികച്ച നടനായി തെരഞ്ഞെടുത്തത്. റൂം എന്ന ചിത്രത്തിലെ പ്രകടനമാണ് മികച്ച നടിക്കുള്ള പുരസ്‌ക്കാരം ബ്രി ലാര്‍സന് നേടിക്കൊടുത്തത്.

ദി റെനവന്റ് എന്ന ചിത്രത്തിലെ കാഴ്ചകള്‍ ഒരുക്കിയ മെക്‌സിക്കന്‍ ക്യാമറാമെന്‍ ഇമ്മാനുവല്‍ ലുവിന്‍സ്‌കിയാണ് മികച്ച ഛായാഗ്രാഹകന്‍.മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം അലീസിയ വിക്കാന്‍ഡര്‍ നേടി.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.