ജയലളിതയെ പൂജിക്കാന്‍ ക്ഷേത്രം; തറക്കലിടല്‍ നടന്നു

വെല്ലൂര്‍: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജെ.ജയലളിതയെ പൂജിക്കാന്‍ തമിഴ്‌നാട്ടില്‍ ക്ഷേത്രം വരുന്നു. വെല്ലൂരിലെ അയ്യെപ്പേട് നിര്‍മിക്കുന്ന ക്ഷേത്രത്തിന് തറക്കല്ലിട്ടു. ‘അമ്മ ആലയം’ എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നു നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന വിരുഗമ്പക്കം മണ്ഡലത്തിലെ എം.ജി.ആര്‍ യൂത്ത് വിഭാഗം ജോയിന്റ സെക്രട്ടറി എ.പി ശ്രീനിവാസന്‍ പറഞ്ഞു. ഇദ്ദേഹം വാങ്ങിയ ഭൂമിയില്‍ തന്നെയാണ് ക്ഷേത്രനിര്‍മാണവും.

1,200 ചതുരശ്ര അടി ഭൂമിയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കിയിരിക്കുന്നത്. 50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. തന്റെ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ശേഖരിക്കുന്ന പണമാണ് ഇതിനുപയോഗിക്കുന്നതെന്ന് വക്കിലൂകൂടിയായ ശ്രീനിവാസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.