ഓസ്‌ക്കാറിലെ അമേരിക്കന്‍ മലയാളി

ലൊസാഞ്ചല്‍സ്: ഓസ്‌ക്കാറില്‍ മറ്റൊരു മലയാളി സാന്നിധ്യം കൂടി. അതും ഒരുഅമേരിക്കന്‍ മലയാളി.

തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി സാജന്‍ സ്‌കറിയയാണ് വീണ്ടും ഓസ്‌ക്കാറില്‍ മലയാളിത്തിളക്കവുമായെത്തിയത്. ഓസ്‌കറിലെ ഏറ്റവും മികച്ച ആനിമേഷന്‍ ചിത്രത്തിനുളള പുരസ്‌കാരം ലഭിച്ചത് സാജന്‍ കഥാപാത്ര ചിത്രീകരണം നടത്തിയ ഇന്‍സൈഡ് ഔട്ട് എന്ന ചിത്രത്തിനാണ്.

ഡിസ്‌നി പിക്‌സാര്‍ സ്റ്റ്യുഡിയോയില്‍ കാരക്ടര്‍ സൂപ്പര്‍വൈസറായ സാജന്‍ ഹോളിവുഡില്‍ ഇതിനകം ഏഴു സിനിമകള്‍ക്ക് കഥാപാത്ര ചിത്രീകരണം നടത്തിയിട്ടുണ്ട്. ഇന്‍സൈഡ് ഔട്ടിലെ ആനിമേഷന്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ മേല്‍നോട്ടം വഹിച്ച സാജന്റെ നേതൃത്വത്തിലുള്ള സംഘം പുരസ്‌കാരവിതരണച്ചടങ്ങില്‍ പങ്കെടുത്തു.
കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷമാണ് സാജന്‍ സ്‌കറിയ അനിമേഷന്‍ ലോകത്തേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Time limit is exhausted. Please reload the CAPTCHA.